Novel

ശിശിരം: ഭാഗം 127

രചന: മിത്ര വിന്ദ

മുറ്റത്തേക്ക് ഓടി ഇറങ്ങി വന്നിട്ട് ഗിരിജ ശ്രുതിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ മേടിച്ചു.
പലപ്പോഴായി കണ്ടതുകൊണ്ട്, അച്ഛമ്മയെ പരിചയമൊക്കെയുണ്ട്. അവരെ നോക്കി കുഞ്ഞൊന്നു പുഞ്ചിരിച്ചതും ഗിരിജ  ആണെങ്കിൽ ഓസ്കാർ അവാർഡ് നേടിയ ലാഘവത്തിൽ ആയിരുന്നു.

മീനാക്ഷിയും മെല്ലെ അവരുടെ അടുത്തേക്ക് ഇറങ്ങി വന്നു.

എന്തുപറ്റി മീനാക്ഷി നിനക്ക് സുഖമില്ലേ.. മുഖമൊക്കെ വല്ലാണ്ടിരിക്കുന്നല്ലോ…

അവളെ കണ്ട പാടെ ശ്രുതി ചോദിച്ചു..

അറിയില്ല ചേച്ചി,,, എന്തോ ഒരു ക്ഷീണം പോലെ. കുറഞ്ഞില്ലെങ്കിൽ യദുവേട്ടനെ കൂട്ടി ഹോസ്പിറ്റലിൽ പോകാനായിരുന്നു.

എന്തേ… എന്താണ് ഇപ്പോൾ പെട്ടെന്നൊരു ക്ഷീണം നിനക്ക് വന്നത്… ഈ മാസം പിരീഡ്സ് ആയോ.
കിച്ചൻ കേൾക്കാതെ ശബ്ദം താഴ്ത്തിയാണ് ശ്രുതി അത് ചോദിച്ചത്

അതൊക്കെ രണ്ടുദിവസത്തിനുള്ളിൽ ആകും മോളെ,,, അങ്ങനെയാണല്ലോ മീനാക്ഷിയുടെ പതിവ്.. നീ വന്നേ പറയട്ടെ…
ശ്രുതിയെയും കുഞ്ഞിനേയും ചേർത്ത് പിടിച്ച്  ഗിരിജ അകത്തേക്ക് കയറി പോയപ്പോൾ  മീനാക്ഷി സങ്കടത്തോടെ അത് നോക്കി നിന്നു.

സുഖമല്ലേ മീനാക്ഷി..
കിച്ചന്റെ ശബ്ദം കേട്ടതും അവൾ  മുഖം തിരിച്ചു.

സുഖം ചേട്ടാ… അവിടെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ ഒക്കെ.. ഏട്ടൻ സ്കൂളിൽ പോകാറില്ലേ.

ഉവ്വ.. ഇന്ന് ലീവ് എടുത്തു. പ്രിയ ക്ഷണിച്ചിട്ടില്ലേ എല്ലാവരെയും.. അതുകൊണ്ട് അവളുടെ വീട് വരെ ഒന്ന് പോയിട്ട് വരാം എന്ന് കരുതി.

പ്രിയയോ.. അവിടെന്താ കിച്ചേട്ടാ വിശേഷം…?
മീനാക്ഷിക്ക് കാര്യമൊന്നും മനസ്സിലായില്ല.

പ്രിയക്ക് രണ്ടുമാസമായി എന്ന്.. അമ്മ പറഞ്ഞില്ലേ മീനാക്ഷിയോട്..

ഇല്ല… ഞാൻ അറിഞ്ഞില്ല കേട്ടോ…
അവൾ അതിശയത്തോടെ അവനോട് പറഞ്ഞു..

പെട്ടെന്ന് കിച്ചന്റെ നെറ്റി ഒന്ന് കൂർത്തു..

അപ്പോഴാണ് യദുവിന്റെ ബൈക്ക് വരുന്നത് മീനാക്ഷി കണ്ടത്..

ആഹ് യദുവേട്ടൻ വന്നല്ലോ.. ഇന്നെന്തേ നേരത്തെ.
മീനാക്ഷി തന്നെത്താനെ പറഞ്ഞു.

ഞാനവനെ ജസ്റ്റ് ഒന്ന് വിളിച്ചിരുന്നു. വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചു. അതുകൊണ്ട് വന്നതാവും.

അതെയോ.
കിച്ചൻ പറഞ്ഞപ്പോൾ അവൾ പുഞ്ചിരിച്ചു.

യദു ബൈക്ക് കൊണ്ടുവന്നു ഒതുക്കി നിർത്തിയ ശേഷം, കിച്ചന്റെ അരികിലേക്ക് വന്നു.

ഏട്ടനെന്താ ഒരു മുന്നറിയിപ്പുമില്ലാതെ… നേരത്തെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ, വള്ളക്കാരുടെ കയ്യിൽ നിന്ന് കുറച്ച് മീനൊക്കെ വാങ്ങിയേനെ ..

പ്രിയയ്ക്ക് വിശേഷം ഉണ്ടെന്ന അമ്മയും പ്രിയയും ഒക്കെ വിളിച്ചുപറഞ്ഞു, എന്നാപ്പിന്നെ അവളെയൊന്നു പോയി കണ്ടിട്ട് വരാം എന്ന് കരുതി. കുഞ്ഞിനെ കാണണമെന്ന് അവൾക്കും ഒരേ വാശി. അങ്ങനെ പെട്ടെന്ന് തീരുമാനിച്ച് പോന്നതാടാ…

ങേ… പ്രിയ പ്രഗ്നന്റ് ആണോ… ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ.. നീയെന്താ മീനാക്ഷി എന്നോട് ഈകാര്യം പറയാതിരുന്നത്…

യദു മീനാക്ഷിയുടെ നേരെ കയർത്തു.

ചേട്ടൻ പറഞ്ഞപ്പോഴാണ് ഈ സംഗതി  ഞാനും അറിഞ്ഞത്. സത്യായിട്ടും അമ്മയും പ്രിയയും ഒന്നും എന്നെ വിളിച്ചു പറഞ്ഞില്ലയേട്ടാ.

മൂവരുടെയും സംസാരം കേട്ടുകൊണ്ട് ഗിരിജയും ശ്രുതിയും അകത്തുനിന്നും ഇറങ്ങി വന്നു.

നീയെന്താടാ ഇന്ന് നേരത്തെ വന്നത്..?
ഗിരിജ യധുവിനെ നോക്കി ചോദിച്ചു .

കിച്ചേട്ടൻ വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞു അതുകൊണ്ട് പോന്നതാ.. അമ്മയെന്താ പ്രിയക്ക് വിശേഷം ഉണ്ടെന്നുള്ള കാര്യം എന്നോടും മീനാക്ഷിയോടും ഒളിച്ചു വെച്ചത്.

ഞാൻ അക്കാര്യം, നിങ്ങളോട് പറയാൻ വിട്ടുപോയി…. അല്ലാണ്ട് ഇത്ഇപ്പൊ ഒളിച്ചു വയ്ക്കേണ്ടത് ഒന്നുമല്ലല്ലോ..
പെട്ടെന്ന് അവർ ഉരുണ്ട് കളിച്ചു.

എന്നായിരുന്നു അമ്മ ഇത് അറിഞ്ഞത്..
യദുവും വിട്ടുകൊടുക്കുവാൻ ഭാവമില്ല.

നാലഞ്ചു ദിവസമായി,, ഓരോ പണി ചെയ്തു നടന്നു ഈ തിരക്കിനിടയ്ക്ക്, ഞാനത് മറന്നു പോയി.

ഞാനത് വിശ്വസിക്കുകയും ചെയ്തു.. പ്രത്യേകിച്ച് അമ്മ പറഞ്ഞതുകൊണ്ട്.

യദു അവരെ അടിമുടി ഒന്നു നോക്കിയ ശേഷം ,ഗിരിജയുടെ കയ്യിൽ നിന്നും കുഞ്ഞിനെ പിടിച്ചു വാങ്ങി.

കൊച്ചച്ചനെ മനസ്സിലായോ പൊന്നെ…
കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ട് യദു അകത്തേക്ക് കയറി.

മീനാക്ഷി പെട്ടെന്ന് അടുക്കളയിലേക്ക് ചെന്നിട്ട് ഇത്തിരി കറികൾ ഒക്കെ വെയ്ക്കാൻ തയ്യാറെടുത്തു..

ശ്രുതിയും കിച്ചനും കൂടി അവരുടെ മുറിയിലേക്ക് കയറി പോയി ഡ്രസ്സ് ഒക്കെ മാറുവാനായി.

ചോറൂണൊക്കെ കഴിഞ്ഞ് ഒന്ന് വിശ്രമിച്ച ശേഷം വൈകുന്നേരത്തോടുകൂടി പ്രിയയുടെ വീട്ടിൽ പോകാം എന്നാണ്  അവരുടെ കണക്കുകൂട്ടൽ..

കുഞ്ഞിനെ കളിപ്പിച്ചുകൊണ്ട് മുറിയിലൂടെ നടന്നപ്പോഴും, പ്രിയയും അമ്മയും ഒന്നും ഇക്കാര്യം തങ്ങളെ അറിയിച്ചില്ലല്ലോ എന്നോർത്ത് യദുവിനു ഏറെ സങ്കടമായിരുന്നു..
എങ്കിലും അവനത് ആരോടും പുറമേ കാണിച്ചില്ല.

മീനാക്ഷിയും ഗിരിജയും കൂടി അടുക്കളയിൽ തിരക്കിട്ട് ഓരോ ജോലികൾ ചെയ്യുകയാണ്.

***

ടൗണിൽ എത്തിയ ശേഷം നകുലൻ അത്യാവശ്യം തരക്കേടില്ലാത്ത ഒരു ടെക്സ്റ്റൈൽ ഷോപ്പിലേക്കാണ് ആദ്യം കയറിയത്.

നേരെ സാരി സെക്ഷനിലേക്ക് അവൻ പോയി.

അവിടെ ചെന്നിട്ട് 50 വയസ്സ് പ്രായമുള്ള സ്ത്രീകൾക്ക് ഉടുക്കാൻ പറ്റിയ സാരി വേണമെന്നാണ് അവൻ പറഞ്ഞത്.

കുറെയേറെ സാരികൾ എടുത്ത് അവനു നേർക്ക് വിടർത്തി..

സോഫ്റ്റ്‌ സിൽക്ക് സാരീആയിരുന്നു അതെല്ലാം. റേറ്റ് ചോദിച്ചപ്പോൾ 5000മുകളിൽ ആണ് വരുന്നത്

പീച് നിറമുള്ള ഒരു സാരി ഒപ്പം നേവി ബ്ലുവും അവൻ അതിൽ നിന്നും സെലക്ട്‌ ചെയ്ത്. കൂടെ അമ്മയ്ക്കായി ഒരെണ്ണം കൂടി എടുത്തു. പിന്നീട് നേരെ കോട്ടൺ സാരീസിന്റെ സെക്ഷനിൽ പോയി.

അവിടെ ചെന്നശേഷം അവൻ  അമ്മുവിനെ ഫോൺ ചെയ്തു.

ലൈറ്റ് ഗ്രീൻ നിറമുള്ള ഒരു കോട്ടൺ സാരിയും, ക്രീമും മെറൂൺ ചേർന്ന ഒരു ഷെയ്ഡും, മാമ്പഴമഞ്ഞ് നിറമുള്ള ഒരു സാരി.. അങ്ങനെ മൂന്നെണ്ണം ആയിരുന്നു  അമ്മു പറഞ്ഞത്. അതിന്റെ ഒപ്പം തന്നെ സോഫ്ട് സിൽക്ക് സാരീസ് രണ്ടെണ്ണം എടുത്തത് കൂടി, അവൻ അമ്മുവിനെ കാണിച്ചു.
പീച്ച് നിറമുള്ളത് എടുത്തോളാൻ അവൾ അവനോട് പറഞ്ഞു..
നേവി ബ്ലൂ നിറമുള്ള സോഫ്റ്റ് സിൽക്ക് സാരീ മാറ്റി പകരം ഇത്തിരി കൂടി നല്ലൊരു  സാരീ ശ്രീജയ്ക്കായും അവൻ കരുതി.

പിന്നീട് അമ്മു സെയിൽസ്ഗേളി നോട് മൂന്ന് നൈറ്റി കൂടി വേണം എന്ന് പറയുന്നുണ്ട്…

അതൊക്കെ ഗ്രൗണ്ട് ഫ്ലോറിൽ ആയിരുന്നു,, ഏകദേശം സൈസും കാര്യങ്ങളും ഒക്കെ അമ്മു അവരോട് പറഞ്ഞു കൊടുത്തു.. അമ്മുവിനും ജയന്തി ചേച്ചിക്കും വേണ്ടിയായിരുന്നു നൈറ്റികൾ.

അതിനുശേഷം അവൾ ഫോൺ കട്ട് ചെയ്തത്.
ഗ്രൗണ്ട് ഫ്ലോറിലേക്ക് പോകുന്നതിനു പകരം കാഞ്ചീപുരം സാരീസിന്റെ സെക്ഷനിലേക്ക് സെയിൽസ്ഗേളുമായി നകുലൻ പോയി

കടും റോസപ്പൂവിന്റെ നിറമുള്ള ഒരു കാഞ്ചീപുരം പട്ടുസാരി, നകുലൻ അമ്മുവിനു വേണ്ടി വാങ്ങി…. 30000 ആയിരുന്നു അതിന്റെ റേറ്റ്. എലഗന്റ് ലുക്കുള്ള ഒരു അടിപൊളി സാരി ആയിരുന്നു അത്. അവനത് ഏറെ ഇഷ്ടമായി.. ആ സാരി മാത്രം , ഒന്നു മാറ്റി പായ്ക്ക് ചെയ്യണമെന്ന് അവൻ  തന്നെ ഹെൽപ്പ് ചെയ്തു നിൽക്കുന്ന പെൺകുട്ടിയോട് പറഞ്ഞിട്ടുണ്ട്…

അതിനുശേഷം കിഡ്സ് സെക്ഷനിലേക്ക് പോയി.
കുഞ്ഞുവാവയ്ക്ക് വേണ്ടി, കുറെയേറെ  ഡ്രസ്സുകൾ ഒക്കെ അവൻ വാങ്ങിക്കൂട്ടി. ഒപ്പം പാറുക്കുട്ടിക്കും എടുത്തു മൂന്നാലു ഉടുപ്പുകൾ..

പിന്നീട് ജെൻസിന്റെ സെക്ഷനിൽ ചെന്നിട്ട് അവനുവേണ്ടിയും രണ്ടുമൂന്ന് ഷർട്ടുകൾ ഒക്കെ വാങ്ങി. അമ്മുവിന്റെ സാരിക്ക് ഏകദേശം മാച്ച് ആവുന്ന, ഒരു ഷർട്ട് ആയിരുന്നു അവൻ എടുത്തത്.

അങ്ങനെ ഒരു ഗ്രാൻഡ് ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ്, നകുലൻ  ടെക്സ്റ്റൈൽ ഷോപ്പിൽ നിന്ന് ഇറങ്ങി.
എന്നിട്ട് നേരെ ജ്വല്ലറിയിലേക്ക് പോയി.

അവിടെ ചെന്നിട്ടും രണ്ടുമൂന്നു ടൈപ് പാറ്റേൺ  വളകൾ ഒക്കെ എടുത്തു വച്ചിട്ട് അമ്മുവിനെ ഫോണിൽ വിളിച്ചു. ഒരു പവന്റെ ഒരു സിമ്പിൾ ആയിട്ടുള്ള വളയായിരുന്നു അമ്മു ജയന്തി ചേച്ചിക്ക് സെലക്ട് ചെയ്തത്.

എല്ലാം വാങ്ങിക്കൂട്ടി അവൻ  സന്തോഷത്തോടുകൂടി വീട്ടിലേക്ക് തിരിച്ചു……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!