UAE

കൊലപാതകം നടത്തി യുഎഇ വിടാന്‍ ശ്രമിച്ചവര്‍ക്ക് തടവ്

ദുബൈ: കൊലപാതകം നടത്തി മാതൃരാജ്യത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പാക്കിസ്ഥാനിക്കും സുഹൃത്തുക്കള്‍ക്കും തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി. അല്‍ റാശിദിയ പൊലിസ് സ്റ്റേഷന് കീഴില്‍ ഉമ്മുല്‍ റമൂല്‍ മേഖലയിലായിരുന്നു മാര്‍ച്ച് 26ന് കൊലപാതകം നടന്നത്. കൊല നടത്തിയ ശേഷം നാട്ടുകാരനായ ഡ്രൈവറുടെ സഹായത്തോടെ അനധികൃതമായി ഒമാനിലേക്കു കടന്നു രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഒമാന്‍ പൊലിസാണ് ഏപ്രില്‍ എട്ടിന് സംശയം തോന്നിയ ഇവരെ പിടികൂടി ദുബൈ പൊലിസിന് കൈമാറിയത്.

25നും 35നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍. ചോദ്യംചെയ്യലില്‍ ഇരുവരും കൊലപാതകവും അനധികൃതമായ മാര്‍ഗത്തിലൂടെ യുഎഇയില്‍നിന്നും കടന്നുകളഞ്ഞതും സ്മ്മതിച്ചിട്ടുണ്ട്. ദുബൈ പ്രാഥമിക കോടതി ജനുവരി എട്ടിന് കൊലപാതകക്കേസില്‍ വിചാരണ ആരംഭിക്കും.

Related Articles

Back to top button
error: Content is protected !!