തട്ടികൊണ്ടുപോകല്‍, ആള്‍മാറാട്ടം; നാലുപേര്‍ക്ക് രണ്ടു വര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം പിഴയും
ദുബൈ: ഇന്ത്യക്കാരായ രണ്ടു പേരെ പൊലിസാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപൊണ്ടുപോയതുമായി ബന്ധപ്പെട്ട് നാലു പാക്കിസ്ഥാനികള്‍ക്ക് ദുബൈ കോടതി രണ്ടു വര്‍ഷം വീതം തടവും 10 ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു. കഴിഞ്ഞ മാര്‍ച്ച് 29ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. രണ്ട് ഇന്ത്യക്കാരെ പൊലിസാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടികൊണ്ടുയവര്‍ക്കാണ് തടവും പിഴയും വിധിച്ചിരിക്കുന്നത്. അല്‍ റഫാ പൊലിസ് സ്റ്റേഷന് കീഴിലായിരുന്നു കുറ്റകൃത്യം നടന്നത്.
ഇരകളായവരുടെ ഡ്രൈവറായിരുന്ന പാക്കിസ്ഥാനിയാണ് മറ്റ് മൂന്നുപേരുടെ സഹായത്തോടെ തട്ടികൊണ്ടുപോയതും പണം കവര്‍ന്നതും. ഇന്ത്യക്കാര്‍ വലിയൊരു തുകയുമായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു തട്ടികൊണ്ടുപോയതും പണം അപഹരിച്ചതും. മഖ്യപ്രതിയായ ഡ്രൈവര്‍ മറ്റുള്ളവര്‍ക്ക് തങ്ങള്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ ലൊക്കേഷന്‍ നല്‍കുകയായിരുന്നു. സംഘം 10 ലക്ഷം ദിര്‍ഹവും രണ്ട് മൊബൈല്‍ ഫോണുകളും രണ്ട് പേഴ്‌സുകളും കവര്‍ന്നശേഷമായിരുന്നു ഇന്ത്യക്കാരനെ വിട്ടയച്ചത്.