Saudi Arabia

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ദുരുപയോഗം; അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി

റിയാദ്: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നിയമ നടപടികള്‍ ആരംഭിച്ചതായി സഊദി അധികൃതര്‍ വെളിപ്പെടുത്തി. രാജ്യത്തെ നിയമങ്ങളെ വകവെക്കാതെ സോഷ്യല്‍ മീഡിയയില്‍ രോഗികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് അടക്കമുള്ള നിയമലംഘനങ്ങള്‍ക്കാണ് റിയാദിലെയും കിഴക്കന്‍ പ്രവിശ്യകളിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി ആരംഭിക്കാന്‍ ഒരുങ്ങുന്നതെന്ന് സഊദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നിയമ ലംഘകര്‍ക്ക് സൈബര്‍ ക്രൈം വിരുദ്ധ നിയമപ്രകാരം അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍വരെ പിഴയുമാണ് ചുമത്തുകയെന്നും മന്ത്രാലയം അറിയിച്ചു. പൊതുമൂല്യങ്ങളോ, രാജ്യത്തെ ധാര്‍മികതയെയോ ലംഘിക്കുന്നവര്‍ക്കാണ് ശിക്ഷ ചുമത്തുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!