National

37.5 കോടി എയർടെൽ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന് ഹാക്കർ; ഇല്ലെന്ന് കമ്പനി

[ad_1]

37.5 കോടി എയർടെൽ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന അവകാശവാദവുമായി ഹാക്കർ രംഗത്ത്. ആധാർ നമ്പറും ജന്മദിനവും വിലാസവും ഇ മെയിൽ ഐഡിയും ഫോട്ടോ ഐഡിയും അടക്കമുള്ള വിവരങ്ങൾ ഡാർക്ക് വെബ്‌സൈറ്റിൽ വിൽപ്പനക്ക് വെച്ചതായാണ് അവകാശവാദം

സെൻ സെൻ എന്ന ഐഡിയിൽ നിന്നാണ് സമൂഹമാധ്യമമായ എക്‌സിൽ ഈ വിവരങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. എയർടെൽ ഉപഭോക്താക്കളുടെ ജൂൺ വരെയുള്ള വിവരങ്ങൾ ലഭ്യമെന്നാണ് ഹാക്കറുടെ അവകാശവാദം

എന്നാൽ ഹാക്കറുടെ അവകാശവാദം നിഷേധിച്ച് ഭാരതി എയർടെൽ രംഗത്തുവന്നു. ഉപഭോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമാണെന്നും ആർക്കും ആശങ്ക വേണ്ടെന്നും കമ്പനി അറിയിച്ചു. എയർ ടെല്ലിന്റെ വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കമ്പനി പറഞ്ഞു.
 



[ad_2]

Related Articles

Back to top button