Sports
കോൺസ്റ്റാസിനെ ചൊറിയാൻ പോയ കോഹ്ലിയുടെ ചെവിക്ക് പിടിച്ച് ഐസിസി; മാച്ച് ഫീയുടെ 20 ശതമാനം പിഴ
ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ യുവതാരം സാം കോൺസ്റ്റാസുമായി കൊമ്പ് കോർത്ത വിരാട് കോഹ്ലിക്ക് പിഴ ശിക്ഷയുമായി ഐസിസി. മാച്ച് ഫീയുടെ 20 ശതമാനം പിഴയാണ് ചുമത്തിയത്. വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് തട്ടുകയായിരുന്നു.
19കാരനായ കോൺസ്റ്റാസ് ആത്മവിശ്വാസത്തോടെ കളി തുടരുന്നതിനിടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമായിരുന്നു കോഹ്ലിയുടേത്. കോൺസ്റ്റാസ് സംഭവത്തിൽ കോഹ്ലിയോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം 65 പന്തിൽ 60 റൺസ് എടുത്താണ് പുറത്തായത്.
ബുമ്രയുടെ ഓരോവറിൽ മാത്രം ഒരു സിക്‌സും രണ്ട് ഫോറും സഹിതം 18 റൺസ് വരെ കോൺസ്റ്റാസ് അടിച്ചൂകൂട്ടിയിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് ബുമ്ര ടെസ്റ്റിൽ ഒരു സിക്‌സർ വഴങ്ങുന്നത്.