Sports

അത് പറയാന്‍ പോണ്ടിംഗിനെന്ത് അധികാരം; കോലിയെ വിമര്‍ശിച്ചതിന് ചുട്ട മറുപടിയുമായി ആരാധകര്‍

ഹര്‍ഭജന്‍ സിംഗിനെ തട്ടിയിട്ടത് മറന്നോ

ഇന്ത്യ – ഓസീസ് നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 19കാരനായ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനെ തോളുകൊണ്ട് തട്ടിയ വീരാട് കോലിയെ വിമര്‍ശിച്ച മുന്‍ ഓസീസ് താരം റിക്കി പോണ്ടിംഗിനെ എയറിലാക്കി ആരാധകര്‍. കോലിയുടെ നടപടിയില്‍ ക്രിക്കറ്റ് ലോകത്ത് രൂക്ഷമായ വിമര്‍ശനവും എതിര്‍പ്പും ഉയരുന്നുണ്ടെങ്കിലും കോലിയെ ഉപദേശിക്കാന്‍ പോണ്ടിംഗിന് അര്‍ഹതയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

കമന്ററി പറയവെയാണ് വിരാട് കോലിയെ റിക്കി പോണ്ടിങ് ശക്തമായി വിമര്‍ശിച്ചത്. കോലി മനപ്പൂര്‍വ്വം തന്നെയാണ് സാം കോണ്‍സ്റ്റാസിന ഇടിച്ചത് എന്നതില്‍ ഒരു സംശയവുമില്ലെന്നു അദ്ദേഹം തുറന്നടിക്കുകയും ചെയ്തു. വിരാട് എങ്ങോട്ടാണ് നടന്നു പോവുന്നതെന്നു നോക്കൂ.ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങിനെ റിക്കി പോണ്ടിങ് ഇടിച്ചു മാറ്റുന്ന വീഡിയോപിച്ചിന്റെ മുഴുനായി തന്റെ വലതു ഭാഗത്തേക്കു നടന്നുകയറിയാണ് ആ ഏറ്റുമുട്ടലിനു തുടക്കമിട്ടത്. അക്കാര്യത്തില്‍ എന്റെ മനസ്സില്‍ ഒരു സംശയവുമില്ലെന്നാണ് കമന്ററിക്കിടെ പോണ്ടിങ് ചൂണ്ടിക്കാണിച്ചത്.

ഇന്ത്യന്‍ പേസര്‍മാരുടെ പന്തുകള്‍ ബൗണ്ടറി പറത്തി ബുംറയെ പോലും കൂളായി നേരിട്ട കോണ്‍സ്റ്റാസ് പുറത്തായപ്പോഴായിരുന്നു കോലിയുടെ പ്രകോപനം. രവീന്ദ്ര ജഡേജയുടെ ബൗളിങില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി കോണ്‍സ്റ്റാസ് മടങ്ങവെ കോലി മുന്നിലേക്കു വരികയും തോള്‍ കൊണ്ട് ഇടിച്ച് കടന്നു പോവുകയുമായിരുന്നു. പിന്നാലെയാണ് കോണ്‍സ്റ്റാസ് കോലിയുമായി വാക്പോരിലേര്‍പ്പെട്ടത്. മോശം പെരുമാറ്റത്തെ തുടര്‍ന്നു കോലിക്കു മാച്ച് ഫീയുടെ 20 ശതമാനം പിഴയും ചുമത്തിയിരുന്നു.

എന്നാല്‍, പണ്ട് 19വയസ്സുകാരനായിരുന്ന ഹര്‍ഭജന്‍ സിംഗിനെ മനപ്പൂര്‍വം തോള്‍ ഉപയോഗിച്ച് തട്ടിയിട്ട താരമാണ് പോണ്ടിംഗ് എന്നും കോലി ചെയ്തത് മോശം പ്രവര്‍ത്തിയാണെങ്കിലും ഇതടക്കം നിരവധി മോശം പെരുമാറ്റം നടത്തിയ പോണ്ടിംഗിന് കോലിയെ ഉപദേശിക്കാന്‍ യോഗ്യതയില്ലെന്ന് ആരാധകര്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button
error: Content is protected !!