Kerala

സിപിഎം പത്തനംതിട്ട സമ്മേളനം ഇന്ന് അവസാനിക്കും; സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉദയഭാനു മാറും

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെപി ഉദയഭാനു മാറും. സെക്രട്ടറി സ്ഥാനത്ത് മൂന്ന് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് മാറ്റം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിഡി ബൈജുവോ സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമോ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്നാണ് വിവരം

അതേസമയം ടി ഡി ബൈജുവിനാണ് സാധ്യത കൂടുതൽ കൽപ്പിക്കപെടുന്നത്. ഉദയഭാനുവിന്റെ പിന്തുണയും ബൈജുവിനാണ്. വൈകുന്നേരത്തോടെ ജില്ലാ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കും. ഇതിന് ശേഷം ചേരുന്ന ജില്ലാ കമ്മിറ്റി യോഗമാകും സെക്രട്ടറിയെ തെരഞ്ഞെടുക്കുക. അതേസമയം സമ്മേളനത്തിൽ മത്സരം ഒഴിവാക്കാൻ സംസ്ഥാന നേതൃത്വം കിണഞ്ഞു ശ്രമിക്കുന്നുണ്ട്

അഞ്ച് വർഷം റാന്നി നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ച രാജു എബ്രഹാം ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതില്ലാതെ വന്നതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹമെത്തുമെന്ന വാർത്തകളും വന്നിരുന്നു. സമ്മേളനത്തിന് ശേഷം ഇന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!