Kerala

കോഴിക്കോട് കൂടരഞ്ഞിയിൽ ടൂറിസ്റ്റ് ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു; സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർക്ക് പരുക്ക്

കോഴിക്കോട് കൂടരഞ്ഞിയിൽ വിനോദ സഞ്ചാരികളുമായി പോകുകയായിരുന്ന ടൂറിസ്റ്റ് ട്രാവലർ മറിഞ്ഞ് അപകടം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. കൂടരഞ്ഞി കുളിരാമുട്ടിയിൽ ഉച്ചയോടെയാണ് അപകടം.

വിനോദസഞ്ചാര കേന്ദ്രമായ പൂവാറംതോട് സന്ദർശിച്ച് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിലമ്പൂരിൽ നിന്നും കക്കാടംപൊയിലിലേക്ക് പോയി മടങ്ങി വരുന്നതിനിടെ ട്രാവലർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

പരുക്കേറ്റവരെ മുക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിലാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Related Articles

Back to top button
error: Content is protected !!