താൻ പാർട്ടി വിട്ട ശേഷം വി ജോയിക്ക് വട്ടായി; സകല ബോധവും പോയ പോലെയെന്ന് മധു മുല്ലശ്ശേരി

സിപിഎമ്മിന്റെ പരാതിയിൽ തനിക്കെതിരെ പോലീസ് കേസെടുത്ത വിവരം അറിഞ്ഞത് ചാനൽ വഴിയാണെന്ന് ബിജെപിയിൽ ചേർന്ന മധു മുല്ലശ്ശേരി. സമ്മേളനവുമായി ബന്ധപ്പെട്ട് ഏഴ് ലക്ഷം രൂപ പോയെന്നാണ് ആദ്യം പറഞ്ഞത്. അത് ഡിവൈഎസ്പിയുടെ മുന്നിലെത്തിയപ്പോൾ ഒരു ലക്ഷം രൂപയായി കുറഞ്ഞെന്നും മധു മുല്ലശ്ശേരി പരിഹസിച്ചു
ജില്ലാ സെക്രട്ടറി വി ജോയിയുടെ വേലകളാണ് നടക്കുന്നത്. താൻ പാർട്ടിയിൽ നിന്ന് പോയതിന് ശേഷം ജില്ലാ സെക്രട്ടറിക്ക് വട്ടായി എന്നാണ് തോന്നുന്നത്. ജില്ലാ സെക്രട്ടറിയുടെ സകല ബോധവും പോയി. താൻ ഒരു രൂപയും കൊടുക്കാനില്ല. സമ്മേളനവുമായി ബന്ധപ്പെട്ട് താൻ ഒരു രൂപയും പിരിച്ചിട്ടില്ല
സമ്മേളനത്തിന്റെ കൺവീനറായോ, ചെയർമാനായോ താൻ പ്രവർത്തിച്ചിരുന്നില്ല. പാർട്ടി ലോക്കൽ സെക്രട്ടറിമാരിൽ നിന്ന് പൈസ പിരിച്ചിരുന്നു. 2,97,000 രൂപയാണ് തനിക്ക് അന്ന് ലഭിച്ചത്. ലഭിച്ച പൈസ മുഴുവൻ സമ്മേളനത്തിനായി വിനിയോഗിച്ചിട്ടുണ്ട്. താൻ ബിജെപിയിൽ ചേർന്നതാണ് സിപിഎമ്മിന്റെ പ്രശ്‌നമെന്നും മധു മുല്ലശ്ശേരി പറഞ്ഞു.