Kerala

പാർട്ടിയുടെ ബഹുജന അടിത്തറയിൽ ചോർച്ചയും ഇടിവും സംഭവിച്ചു: എംഎ ബേബി

[ad_1]

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായത് അതീവ ഗുരുതര തിരിച്ചടിയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംബി ബേബി. ഇപ്പോഴത്തെ അവസ്ഥ നിരാശ പടർത്തുന്നതാണ്. വാക്കും പ്രവർത്തിയും ജീവിതശൈലിയും പ്രശ്‌നമായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണം. ഉൾപ്പാർട്ടി വിമർശനങ്ങൾ ഉൾക്കൊണ്ട് നിർവ്യാജമായ തിരുത്തലാണ് വേണ്ടതെന്നും എംബി ബേബി പറഞ്ഞു

പച്ചക്കുതിര മാസികയിൽ എഴുതിയ ലേഖനത്തിലാണ് എംഎ ബേബിയുടെ സ്വയം വിമർശനം. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം തെറ്റുതിരുത്തൽ നടപടികളെ കുറിച്ചുള്ള ചർച്ചകൾ പാർട്ടിയിൽ നടക്കുമ്പോളാണ് ബേബിയുടെ വിമർശനം കൂടി വരുന്നത്. 

നിലവിൽ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ ഏറ്റവും ശോഷിച്ച സാന്നിധ്യമാണ്. ഇടത് സ്വാധീനത്തിൽ നിന്ന് പോലും ബിജെപിയിലേക്ക് വോട്ടുകൾ ചോരുന്ന അവസ്ഥ ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. പാർട്ടിയുടെ ബഹുജന സ്വാധീനത്തിൽ ചോർച്ചയും ഇടിവും സംഭവിച്ചെന്നും എംഎ ബേബി പറയുന്നു.



[ad_2]

Related Articles

Back to top button