Kerala

ജയിലില്‍ തന്ന ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിട്ടുണ്ടോയെന്ന് സംശയം; കടുത്ത ആരോപണവുമായി അന്‍വര്‍

തലയണ പോലും ചോദിച്ചിട്ട് തന്നില്ലെന്ന് അന്‍വര്‍

ജയിലില്‍ തന്നെ വിഷം തന്ന് കൊല്ലാനുള്ള ശ്രമം നടന്നതായി താന്‍ സംശയിച്ചിരുന്നതായും അതുകൊണ്ട് താന്‍ ഉച്ചഭക്ഷണം തിന്നിട്ടില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി.

പലരെയും വിഷം കൊടുത്തും കത്തിയെടുത്തും കുത്തിയവരില്‍ നിന്ന് ഭക്ഷണത്തില്‍ വിഷം നല്‍കിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ മോശം അനുഭവമാണ് തനിക്ക് ലഭിച്ചത്.

anwar

ഒരു തലയണ ചോദിച്ചിട്ട് പോലും തനിക്കത് തന്നില്ല. വെള്ളവും രണ്ട് ചപ്പാത്തിയും മാത്രമാണ് ജയിലില്‍ നിന്ന് താന്‍ കുടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!