30 വര്‍ഷമായി ആള്‍ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജില്‍ തലയോട്ടി; നടുങ്ങി നാട്ടുകാര്‍
അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തി
പ്രേതാലയത്തിന് സമാനമായ വീട്. ചുറ്റും കാട് മൂടികിടക്കുന്ന ആളൊഴിഞ്ഞ പറമ്പ്. സാമൂഹികവിരുദ്ധരുടെ താവളമായ വീട്ടിനുള്ളില്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് എത്തി. പരിശോധന നടത്തിയപ്പോള്‍ കണ്ടത്ത് ഞെട്ടിക്കുന്ന കാഴ്ചകള്‍.
എറണാകുളം ചോറ്റാനിക്കര പൈനിങ്കല്‍ പാലസ് സ്‌ക്വയറിലെ 30 വര്‍ഷമായി ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. വീട്ടിലെ ഉപയോഗ ശൂന്യമായ ഫ്രിഡ്ജില്‍ നിന്ന് തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തി.
വിവിധ കവറുകളിലായി അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ വീടിന് ചുറ്റു നിന്നും കിട്ടി. വൈറ്റിലയില്‍ താമസിക്കുന്ന ഒരു ഡോക്ടറുടെ വീടാണിതെന്ന് പൊലീസ് പറയുന്നത്. ഇവിടെ സാമൂഹികവിരുദ്ധരും ലഹരി സംഘങ്ങളും താവളമാക്കിയതോടെയാണ് വിഷയത്തില്‍ പോലീസ് ഇടപെട്ടത്. വീട് പരിശോധിച്ചപ്പോള്‍ അങ്ങേയറ്റം ഭീതിജനകമായ കാഴ്ചയാണ് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നത്.
തലയോട്ടിക്ക് എത്ര പഴക്കമുണ്ടെന്നും ഇവിടെ മറ്റാരുടേയെങ്കിലും മൃതദേഹവശിഷ്ടങ്ങള്‍ ഉണ്ടോയെന്നും പോലീസ് പരിശോധിക്കുകയാണ്. ഇതിന് പിന്നില്‍ കൊലപാതകമാണെന്നും സംശയമുണ്ട്.