Doha

ദോഹ രാജ്യാന്തര പുസ്തകോത്സവം മേയില്‍

ദോഹ: മേയ് എട്ട് മുതല്‍ 17വരെയാവും ഡിഐബിഎഫ്(ദോഹ രാജ്യാന്തര പുസ്തകോത്സവം) നടക്കുകയെന്ന് ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. ദോഹ എക്‌സ്ബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് 34ാമത് എഡിഷന്‍ പുസ്തകോത്സവത്തിന് വേദിയാവുക.

രാജ്യാന്തര തലത്തിലുള്ള നൂറുകണക്കിന് പ്രസാധകരാണ് പുസ്തകോത്സവത്തിന്റെ ഭാഗമാവുക. ഖത്തറിലെ പ്രധാനപ്പെട്ട സാംസ്‌കാരിക പരിപാടികളില്‍ ഒന്നുമാണ് പുസ്തകോത്സവം. കഴിഞ്ഞ വര്‍ഷം നടന്ന 33ാമത് എഡിഷനില്‍ 42 രാജ്യങ്ങളില്‍ നിന്നായി 515ല്‍ അധികം പ്രസാധകര്‍ പങ്കാളികളായിരുന്നു. ഇത്തവണ പങ്കാളിത്തം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി സാംസ്‌കാരിക പരിപാടികളാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിക്കാറ്.

Back to top button
error: Content is protected !!