Kerala

അൻവർ ഉയർത്തുന്ന പ്രശ്‌നങ്ങളിൽ യുഡിഎഫിന് അഭിപ്രായവ്യത്യാസമില്ലെന്ന് സാദിഖലി തങ്ങൾ

യുഡിഎഫിൽ ചേരാനുള്ള ശ്രമങ്ങൾക്കിടെ പാണക്കാട് എത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി പിവി അൻവർ. യുഡിഎഫിനെ ശക്തിപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം സാദിഖലി തങ്ങൾ പറഞ്ഞു. അൻവർ ഉയർത്തുന്ന പ്രശ്‌നങ്ങളിൽ യുഡിഎഫിന് അഭിപ്രായവ്യത്യാസമില്ല. രാഷ്ട്രീയ കാര്യങ്ങൾ യുഡിഎഫ് ചർച്ച ചെയ്യുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു

അൻവർ ഉയർത്തിപ്പിടിച്ച കാര്യങ്ങളിൽ യുഡിഫിനു എതിർപ്പില്ല. അത് ചർച്ച ചെയ്യപ്പെടേണ്ട കാര്യം തന്നെ. വനനിയമ ഭേദഗതി ബിൽ സങ്കീർണ്ണമാണ്. കേരളത്തിലെ ജനങ്ങൾ മുഴുവൻ ആഗ്രഹിക്കുന്ന കാര്യമാണ് യുഡിഎഫ് ഭരണത്തിൽ വരണമെന്നത്. അധികാരത്തിൽ വരാനുള്ള രാഷ്ട്രീയപരമായ എല്ലാ കാര്യങ്ങളും യുഡിഎഫ് തീരുമാനിക്കും. യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള എല്ലാ ഘടകങ്ങളും യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കും. അടുത്ത ഇലക്ഷനിൽ യുഡിഎഫിന് ശക്തിപ്പെടേണ്ടതുണ്ട് അതിനു വേണ്ട കാര്യങ്ങൾ എല്ലാം യുഡിഎഫ് ചെയ്യുമെന്നു സാദിഖലി പറഞ്ഞു

പാണക്കാട് തറവാട് എല്ലാവരുടെയും അത്താണിയാണെന്ന് അൻവർ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. തളരുന്നവരെ സഹായിക്കുന്നവരാണ്.മലയോര മേഖലയുടെ ഇന്നത്തെ അവസ്ഥയ്ക്ക് ധാർമിക പിന്തുണ ആവശ്യപ്പെട്ടു. പിന്തുണയും സഹായവും തങ്ങൾ വാഗ്ദാനം ചെയ്തു. വിഷയത്തിൽ കൂടെ നിൽക്കാൻ അദ്ദേഹം ഉണ്ടാകും എന്ന് അറിയിച്ചു. യുഡിഎഫ് പ്രവേശന ചർച്ച ചെയ്തില്ലെന്നും അൻവർ പറഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!