Kerala
പെരിയ ഇരട്ടക്കൊലക്കേസ്: കെവി കുഞ്ഞിരാമൻ അടക്കം നാല് സിപിഎം നേതാക്കളുടെ ശിക്ഷ സ്റ്റേ ചെയ്തു
പെരിയ ഇരട്ടക്കൊലപാതക കേസിൽ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുൻ എംഎൽഎ കെവി കുഞ്ഞിരാമരൻ, ഉദുമ മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്‌കരൻ എന്നിവരുടെ ശിക്ഷയാണ് സ്‌റ്റേ ചെയ്തത്. അഞ്ച് വർഷം തടവുശിക്ഷയാണ് വിചാരണ കോടതി നാല് പേർക്കും വിധിച്ചിരുന്നത്.
നിലവിൽ എറണാകുളം ജില്ലാ ജയിലിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. പോലീസ് കസ്റ്റിഡിയിൽ നിന്ന് പ്രതിയെ മോചിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റമായിരുന്നു കെ വി കുഞ്ഞിരാമനെതിരെയുള്ളത്. അതേസമയം കേസിലെ ഒന്ന് മുതൽ എട്ട് വരെയും 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷ വിചാരണ കോടതി വിധിച്ചിരുന്നു
എ പീതാംബരൻ, സജി സി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി രഞ്ജിത്ത്, 15ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.