Saudi Arabia
ഊദും ചന്ദനവും നടുന്നതിന് മദീനയില്‍ തുടക്കമായി
മദീന: ഊദും ചന്ദനവും നടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മദീനയില്‍ തുടക്കമായി. മൂല്യമുള്ള മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് മദീന ഗവര്‍ണറേറ്റില്‍ സല്മാന് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ തുടക്കമായിരിക്കുന്നത്.
ജസാന്‍ മൗണ്ടാനിയസ് ഡെവലപ്മെന്റ് അതോറിറ്റി ഇസിഒ ദാഫര്‍ അല്‍ ഫഹദ്, അതോറിറ്റി കൃഷിക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രസന്റേഷന് അവതരിപ്പിച്ചു. മേഖലയുടെ ഹരിതവത്കരണത്തിനും പരിസ്ഥിതിയുടെ സുസ്ഥിര വികസനം ഉറപ്പാക്കാനുമാണ് ഊദും ചന്ദനവുംപോലുള്ള വിലപിടിപ്പുള്ള മരങ്ങള്‍ നട്ടുവളര്‍ത്താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്ന് രാജകുമാരന് പറഞ്ഞു.