Novel

യെസ് യുവർ ഓണർ: ഭാഗം 26

[ad_1]

രചന: മുകിലിൻ തൂലിക

 ” അതേ.. എനിക്കറിയാം മോൻ മോളേ കാണാൻ വരുമെന്ന്” അതിനു മറുപടിയായി സായന്ത് ഉറക്കെ ചിരിച്ചു.. വീടിന് കുറച്ച് ദൂരെയാണ് സായന്ത് വണ്ടി നിർത്തി നിർമ്മലയെ ഇറക്കി വിട്ടത്.. ചുറ്റും പരിഭ്രമത്തോടെ നോക്കി കൊണ്ട് നിർമ്മല വീട് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു നീങ്ങി.. അവർ വീട്ടിലേക്ക് സുരക്ഷിതമായി എത്തിയെന്ന് മനസ്സിലായതെന്ന് ശേഷമാണ് സായന്ത് അവിടുന്ന് തിരിച്ചത്.. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ച ആശ്വാസം അവന്റെ മുഖത്ത് തെളിഞ്ഞു കാണുന്നുണ്ട്.. എങ്ങനെയെങ്കിലും രാത്രിയായി കല്ല്യാണിയെ കാണാനായി സായന്തിന്റെ ഉള്ളം തുടിച്ച് കൊണ്ടിരുന്നു.. ################################

തലേ ദിവസത്തെ പോലെ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പായതിന് ശേഷം സായന്ത് കല്ല്യാണിയെ കാണാനായി പുറപ്പെട്ടു.. അമ്മ വാതിൽ തുറന്നിടുമെന്ന ഉറപ്പുള്ളത് കൊണ്ട് വീടിനകത്ത് എങ്ങനെ കയറി പറ്റുമെന്നുള്ള പേടി സായന്തിന് ഉണ്ടായിരുന്നില്ല.. കാർ തലേദിവസത്തെ പോലെ പാർക്ക് ചെയ്ത് കല്ല്യാണിയുടെ വീടിന്റെ പുറക് വശത്ത് എത്തി.. മതിൽ ചാടുകാന്നുള്ള സാഹസത്തിൽ നിന്ന് അവനെ രക്ഷിക്കാനായി അമ്മ ഗേറ്റ് പൂട്ടിയിട്ടില്ലായിരുന്നു.. സായന്ത് പരിചയ സമ്പന്നനെ പോലെ മൂളിപ്പാട്ട് പാടി ഗേറ്റ് വഴി അകത്തേക്ക് കയറി.. പുറക് വശത്തേ വാതിൽ തള്ളി നോക്കിയപ്പോൾ അത് അവന് മുന്പിൽ തുറന്നു.. അമ്മ വാക്ക് പാലിച്ചിരിക്കുന്നു..

അമ്മയുടെ സ്നേഹത്തെ മനസ്സാൽ സ്മരിച്ചും നന്ദി പറഞ്ഞും സായന്ത് ഗോവണി കയറാൻ തുടങ്ങി.. കഴിഞ്ഞ രാത്രിയിലെ പരിചയം കൊണ്ട് അധികം തപ്പി തടയാൻ നിൽക്കാതെ നേരെ കല്ല്യാണിയുടെ റൂമിന് മുന്പിൽ എത്തി.. വാതിൽ പതിയെ തുറന്ന് അകത്തേക്ക് തലയിട്ട് നോക്കി.. കല്ല്യാണിയെ അകത്തൊന്നും കാണാനില്ല..ഈ നേരത്ത് അവളെവിടെ പോയെന്ന് ആലോചിച്ച് കൊണ്ട് തന്നെ സായന്ത് റൂമിലേക്ക് കയറി.. റൂമിലാകെയൊന്ന് കണ്ണോടിച്ചു.. ഇന്നലെ വന്നപ്പോൾ ഒന്നും ശ്രദ്ധിച്ചിരുന്നില്ല.. മുറിയെല്ലാം നല്ല അടുക്കും ചിട്ടയോടെ വൃത്തിയായി ഇട്ടിരിക്കുന്നു.. സായന്ത് ബെഡിലേക്ക് ഇരുന്നു…

അപ്പോഴാണ് ബാത് റൂമിൽ നിന്നും വെള്ളം വീഴൂന്ന ശബ്ദം കേട്ടത്.. ഓഹ് പെണ്ണപ്പോൾ കുളിക്കാണ്.. ശരി.. കുളിച്ച് വരട്ടേ.. സായന്ത് ഒരു തലയണയും എടുത്ത് വച്ച് അതിന്മേൽ ഇടത്ത് കൈമുട്ട് കുത്തി ഒരു വശം ചെരിഞ്ഞ് ബാത് റൂം ഡോറിലേക്ക് നോക്കി കിടന്നു.. ഏകദേശമൊരു പത്ത് മിനിറ്റ് കഴിഞ്ഞതോടെ കല്ല്യാണി കുളി കഴിഞ്ഞ് ഇറങ്ങി.. ബാത് റൂം ഡോർ തുറന്നതും അവൾ ഉപയോഗിച്ച വാസന സോപ്പിന്റെ ഗന്ധം ആ മുറിയിലാകെ പരക്കാൻ തുടങ്ങി.. സായന്ത് കണ്ണടച്ച് സുഗന്ധം ആസ്വദിച്ചു.. താടി തടവി കൊണ്ട് അവളെ അടിമുടി നോക്കി.. അവൻ വന്ന് ബെഡിൽ കിടക്കുന്നതൊന്നും കല്ല്യാണി ശ്രദ്ധിക്കുന്നില്ല..

കണ്ണാടിക്ക് മുമ്പിലേക്ക് നിന്ന് നനഞ്ഞ മുടി തുവർത്തുന്നതിനിടയിൽ കണ്ണാടിയിലേക്കൊന്ന് പാളി നോക്കിയപ്പോഴാണ് അവളെ തന്നെ നോക്കി കിടക്കുന്ന സായന്തിനെ കാണുന്നത്.. ചെറിയൊരു ഞെട്ടലോടെ കല്ല്യാണി തിരിഞ്ഞു നോക്കി.. അവൾ തന്നെ കണ്ടെന്ന് മനസ്സിലായതും നിറഞ്ഞൊരു ചിരിയോടെ സായന്ത് കൈവീശി കാണിച്ചു.. ” ഇതെന്താ ഇവിടെ ” പരിഭ്രമത്തോടെയാണ് അവളത് ചോദിച്ചത് “അതെന്ത് ചോദ്യമാ കല്ലു.. നിന്നെ കാണാൻ.. ഇങ്ങ് വായോ.. വന്ന് ഏട്ടന്റെ അരികിൽ കിടന്നേ ഏട്ടൻ ശരിക്കൊന്ന് കാണട്ടേ എന്റെ പെണ്ണിനെ” സായന്ത് അവളെ കൈകൾ നീട്ടി മാടി വിളിച്ചു..

” ദേ.. ഞാൻ പറഞ്ഞുട്ടോ.. എന്നെ കാണാൻ വരരുതെന്ന്.. എനിക്കത് ഇഷ്ടമല്ലെന്ന്” ” നീ എന്തിനാ കല്ലു പിന്നെയും പിന്നെയും കള്ളം പറയുന്നേ… ഞാൻ ഇന്ന് വരണമെന്ന് നീയും ആഗ്രഹിച്ചിരുന്നില്ലേ” ” ഞാനോ… ഞാൻ.. എന്തിനാ ആഗ്രഹിക്കണേ.. ഒരിക്കലും ഇല്ല.. ” കല്ല്യാണി കള്ളം മറയ്ക്കാൻ ശ്രമിക്കും പോലെ തല താഴ്ത്തി വിക്കി കൊണ്ടാണ് പറയുന്നത്.. ” പിന്നെ നീയെന്താ ഇത്രയും നേരമായിട്ടും വാതിൽ ലോക്ക് ചെയ്യാതിരുന്നേ” ” അത് ഞാൻ കുളിക്കാൻ കയറിയത് കൊണ്ടാണ്” ” ഓഹ്.. എന്റെ പെണ്ണപ്പോൾ ബെഡ് റൂം വാതിൽ ലോക്ക് ചെയ്യാതെയാണ് കുളിക്കാൻ കയറാറ് അല്ലേ” ” ആ.. ഞാൻ അങ്ങനെയാണ് കുളിക്കാൻ കയറാറുളത്”

” എങ്കിലും ഞാൻ വരുമെന്ന് അറിയുന്നത് കൊണ്ടാണ് ലോക്ക് ചെയ്യാതിരുന്നതെന്ന് പറയില്ലാലേ.. നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്നോട് കള്ളം പറയുമ്പോൾ സൂക്ഷിക്കണമെന്ന്.. ” ” ഞാൻ കള്ളമൊന്നും പറഞ്ഞിട്ടില്ല.. ” കല്ല്യാണി അവന്റെ മുഖത്തേക്ക് നോക്കാതെയാണ് മറുപടി പറയുന്നത്.. ” ശരി… കള്ളമല്ല.. പക്ഷേ എന്റെ പെണ്ണ് എനിക്കായി വാതിൽ ലോക്ക് ചെയ്യാതെ കാത്തിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.. “

അവനെ ദേഷ്യത്തോടെ തുറിച്ചു നോക്കി അവൾ ബെഡിന്റെ മറുവശത്തായി ചെന്നിരുന്നു.. ” എന്റെ ആയുസ്സ് നീട്ടി കിട്ടാൻ അല്ലേ നീയെന്നോട് ഈ അകലം വെയ്ക്കുന്നത്..?” പെട്ടെന്നുള്ള സായന്തിന്റെ ചോദ്യം കേട്ടതും അവൾ ഞെട്ടി തിരിഞ്ഞു നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞു നിന്നിരുന്നു.. ” എന്താ.. അതല്ലേ സത്യം.. എന്റെ ആയുസ്സിന്റെ നീളം തീരുമാനിക്കുന്നത് നിന്റെ ജാതക ദോഷമാണെന്ന് അല്ലേ നിന്റെ വിശ്വാസം” സായന്തിന്റെ മുഖത്ത് ഗൗരവം നിറഞ്ഞു.. അവനത് എങ്ങനെ മനസ്സിലായെന്നുള്ള ഭാവത്തിൽ കല്ല്യാണി ഞെട്ടി ഇരിക്കുകയാണ്.. ” ഞാൻ ഇതെല്ലാം എങ്ങനെ അറിഞ്ഞു എന്നാകുലേ നിന്റെ ചിന്ത..

നിർമ്മല അമ്മ എന്നെ കാണാൻ വന്നിരുന്നു..” ” എന്റെ അമ്മയോ.. ” അവൾ ഞെട്ടൽ മാറാതെ കണ്ണുകൾ വിടർത്തി ” നിന്റെ മാത്രം അല്ല.. നമ്മുടെ അമ്മ..അതല്ലേ അതിന്റെ ഒരു ശരി.. ഉം.. അമ്മ ഇന്ന് എന്നെ കാണാൻ വന്നിരുന്നു.. എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു.. നിന്റെ ജാതകം ദോഷവും അതിന്റെ പേരിലുള്ള മേനോന്റെ ഭീക്ഷണിയും.. ” മേനോനെ കുറിച്ച് പറയുമ്പോൾ സായന്തിന്റെ മുഖത്ത് ചുവപ്പ് രാശി പടർന്നിരുന്നു.. സായന്ത് എല്ലാ സത്യവും മനസ്സിലാക്കിയെന്ന് അറിഞ്ഞതും കല്ല്യാണി പൊട്ടി കരയാൻ തുടങ്ങി.. അത് കണ്ടതും സായന്ത് അവളുടെ മടിയിലേക്ക് കിടന്നു.. ” കല്ലു “

അവന് മുഖം കൊടുക്കാതെ കണ്ണുകൾ നിറച്ച് അവൾ തന്റെ നോട്ടത്തിന്റെ ദിശമാറ്റി.. സായന്ത് അവളുടെ താടിയിൽ പിടിച്ച് വലിച്ച് അവന്റെ മുഖം കാണും വിധത്തിൽ അവളുടെ മുഖം തിരിച്ചു.. ” കല്ലു… ഈ ചെറിയ കാരണത്തിനാണോ നീ എന്നോട് ഈ അകലം കാണിച്ചത്.. ” ” എനിക്കത് ചെറിയൊരു കാരണം അല്ല.. ” ഏങ്ങലടിക്കുന്നതിനിടയിലും അവൾ പെട്ടെന്ന് മറുപടി പറഞ്ഞു.. ” ആയിക്കോട്ടെ എന്റെ പെണ്ണിനിത് ചെറിയ കാരണം അല്ല.. സമ്മതിക്കുന്നു.. പക്ഷേ കല്ലു നീ ഒരു കാര്യം മനസ്സിലാക്കണം ഈ ജനനവും മരണവും നിശ്ചയിക്കുന്നത് പലകയിൽ നാല് കളം വരച്ച് അതിൽ കവടി നിരത്തി വായിൽ വരുന്നത് വിളിച്ചോതുന്ന കപട ജോതിഷ പണിക്കന്മാരല്ല..

അതെല്ലാം ദൈവത്തിന്റെ കണക്ക് കൂട്ടലുകളാണ്.. എനിക്ക് കുറച്ച് നാളേ ആയുസ്സ് ഉള്ളെങ്കിൽ എന്റെ മരണം സമയമാകുമ്പോൾ നടക്കട്ടേ.. അതിന്റെ പേരിൽ എനിക്ക് നിന്നോട് അകന്നിരിക്കാനോ നിന്നെ ഉപേക്ഷിക്കാനോ സാധിക്കില്ല.. ” ” എന്റെ ജാതക ദോഷം അല്ലേ അതിനു കാരണമാവുക.. എന്നെ ഉപേക്ഷിക്കുന്നത് അല്ലേ നല്ലത്.. ” ” അവള് ദാ പിന്നേം അത് തന്നെ പറഞ്ഞ് കൊണ്ടിരിക്കുകയാണ്.. ഞാൻ പറയുന്നത് എന്താന്ന് നിനക്ക് മനസ്സിലാകുന്നില്ലേടീ.. ഇനി ഇതും പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിച്ചാൽ നിന്റെ ചെകിട് അടിച്ച് തിരിക്കും കേട്ടോടി.. അവളും അവളുടെ ഒരു ജാതക ദോഷവും ” സായന്ത് ദേഷ്യത്തോടെ എണീറ്റ് ജനലിനരികിൽ പോയി നിന്നു..

കല്ല്യാണിയുടെ അടക്കിപ്പിടിച്ച തേങ്ങൽ കാതിൽ പതിഞ്ഞതും അവൻ ഗൗരവം ഒട്ടും കളയാതെ തിരിഞ്ഞു നോക്കി.. ” ഡി കല്ല്യാണി……. ” താക്കീത് പോലെയായിരുന്നു അവന്റെ ആ വിളി.. കല്ല്യാണി ഞെട്ടി പേടിയോടെ അവന്റെ മുഖത്തേക്ക് നോക്കി.. സായന്ത് നെറ്റി ചുളിച്ച് അവളെ അടിമുടി നോക്കി കൊണ്ട് പെട്ടെന്ന് ചുണ്ടിലൊരു ചിരി തെളിയിച്ച് അവൾക്കരികിലേക്ക് ചെന്ന് അവളെ നെഞ്ചോട് ചേർത്ത് ഇരുത്തി ” എന്റെ എരുമ കടാവ് എന്തിനാ ഈ ഏട്ടനെ ദേഷ്യം പിടിപ്പിക്കുന്നേ.. എന്റെ കല്ലു.. കൂടെ ജീവിക്കാൻ കിട്ടുന്നത് ക്ഷണ നേരം ആണമെങ്കിലും ആ നിമഷവും ഒന്നിച്ചായിരിക്കാനല്ലേ ശ്രമിക്കേണ്ടത് പെണ്ണേ..

അല്ലാതെ എന്നോ സംഭവിക്കാൻ പോകുന്ന ഒരു ദുർവിധിയുടെ പേരിൽ സ്നേഹിച്ച് ഒന്നിച്ചിരിക്കാൻ സാധിക്കുന്ന നിമഷങ്ങളെ കുരുതി കൊടുക്കാണോ വേണ്ടത്.. മരണം അത് എപ്പോ വേണേലും വരട്ടേ പെണ്ണേ.. നമുക്കൊരു കയ്യ് നോക്കാന്നേ” സായന്ത് അവളുടെ മുഖം പിടിച്ചു ഉയർത്തി കണ്ണുകളിൽ അമർത്തി ചുംബിച്ച് ” ഈ കണ്ണുകൾ നിറയുന്നത് എനിക്ക് ഇഷ്ടമല്ലെന്ന് നിനക്ക് അറിയുന്നത് അല്ലേ കല്ലു.. എന്നിട്ടും അവൾ എപ്പോഴും കണ്ണും നിറച്ചേ ഇരിക്കൊള്ളൂ..” അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ച് “നമുക്ക് അങ്ങ് അടിച്ച് പൊളിച്ച് ജീവിക്കാടീ പെണ്ണേ.. എന്നിട്ട് വരുന്നത് അങ്ങ് വരട്ടേ.. കേട്ടോ” കല്ല്യാണി അവനെ നോക്കി ചിരിച്ച് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞ് മുറുക്കെ കെട്ടിപ്പിടിച്ചു..

” നമുക്കും ജീവിക്കണം ഏട്ടാ.. ആരും കൊതിക്കുന്ന വിധം ” ” ആ.. അതാണ് എന്റെ പെണ്ണ്… പിന്നെ നിനക്ക് അറിയാത്ത ഒരു കാര്യം കൂടി ഉണ്ട്… ഇത്ര ആയിട്ടും നിനക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടില്ലാത്ത കാര്യം” കല്ല്യാണി സംശയത്തോടെ അവനെ നോക്കി.. ” എന്റെ പ്രാണനായ നീ എന്നിൽ നിന്നും അകലമ്പോഴാണ് കല്ലു ഈ സായന്തിന്റെ ജീവൻ പോകുന്നത്.. ഈ സായന്ത് ജീവനറ്റ ശരീരം മാത്രമാകുന്നത്… അത് എന്റെ പെണ്ണ് മറക്കരുത് കേട്ടോ..” സായന്ത് അവളുടെ നെറുകയിൽ തന്റെ ചുണ്ടുകൾ അമർത്തി.. കുറേയേറെ നേരം ആലിംഗബദ്ധരായി അവരങ്ങനെ ഇരുന്നു.. തങ്ങളുടെ മൗനങ്ങളിലൂടെ ഒരുപാട് വിശേഷങ്ങളും ആശങ്കളും കൈമാറി കൊണ്ട്.. ” ഏട്ടാ “

“ഉം” ” പിള്ളേരൊക്കെ എന്തെടുക്കാണ് അവർക്ക് കുഴപ്പമൊന്നും ഇല്ലല്ലോ.. ഏട്ടന്റെയും സായുവിന്റേയും അരികിൽ അവർ സുരക്ഷിതരാണെന്ന് അറിയാം എനിക്ക് ” ” ആഹാ.. നിനക്കപ്പോൾ അവരെയൊക്കെ ഓർമ്മയുണ്ടോ.. ” സായന്ത് കളിയാക്കി ചോദിച്ചു കല്ല്യാണി അവനെ പരിഭവത്തോടെ നോക്കി അവന്റെ കൈവിടീച്ച് എണീറ്റു പോകുവാൻ ശ്രമിച്ചു… ” അയ്യേ.. ഞാൻ വെറുതെ പറഞ്ഞതല്ലേ.. അവിടെ ഇരിക്ക് പെണ്ണേ ” സായന്ത് അവളെ ബലമായി ചേർത്ത് പിടിച്ച് കൊണ്ട്.. ” അവരെല്ലാം സുഖമായിട്ട് ഇരിക്കുന്നു.. നിന്നെ എന്നും ചോദിക്കും.. നീ മറ്റൊരിടത്ത് ജോലിക്ക് പോയിരിക്കുകയാണെന്ന ഞാൻ പറഞ്ഞിരിക്കുന്നത്..

അത് കൊണ്ട് കരച്ചിലൊന്നും ഇല്ല.. ” ഉം.. പാവം കുട്ടികൾ.. കല്ലു.. നിന്നോട് ചോദിക്കരുതെന്ന് കരുതിയിരുന്നതാണ് എങ്കിലും നമ്മുടെ കുട്ടികൾ അവരും നീയും തമ്മിൽ എന്താണ് ബന്ധം.. കല്ല്യാണിയുടെ മുഖത്തൊരു ഭയം നിഴലിച്ചു.. ” അവരെ ഞാൻ കുട്ടികളെ തട്ടി കൊണ്ട് പോയി പുറം നാടുകളിലേക്ക് കയറ്റി അയച്ചിരുന്ന സംഘത്തിൽ നിന്ന് രക്ഷിച്ചതാണ് അതെങ്ങനെ ആന്ധ്രയിലെ എന്റെ എഞ്ചിനീയറിംഗ് കംപ്ലീറ്റ് ചെയ്ത് ഞാൻ ഒരു ജോലിയുടെ ഇന്റർവ്യൂന് പോയപ്പോൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കിട്ടിയതാ ഇവരെ.. ആ സംഘത്തിൽ നിന്നും ആ കുട്ടികൾ രക്ഷപ്പെട്ട് ഓടി വന്നതാണ്.. കാര്യങ്ങൾ അറിഞ്ഞപ്പോൾ അവരെ ഉപേക്ഷിക്കാൻ തോന്നിയില്ല..

അവരെ എന്റെ കൂടെ കൂട്ടി.. പക്ഷേ ദിവസങ്ങൾക്കുള്ളിൽ അവർ ഞങ്ങൾ താമസിക്കുന്ന സ്ഥലം കണ്ടെത്തി അവിടേക്ക് എത്തി.. അന്ന് രാത്രി അവരുടെ കണ്ണിൽ പെടാതെ ഞാൻ അവരേയും കൊണ്ട് ഇവിടേക്ക് വന്നതാണ്.. സത്യം പറഞ്ഞാൽ ഞങ്ങൾ ശരിക്കും ഒളിച്ച് താമസിക്കുകയായിരുന്നു.. അതിനിടയ്ക്കാണ് ഏട്ടനെ പരിചയപ്പെട്ടത്.. ” ഉം.. അപ്പോൾ പരുന്ത് പറഞ്ഞത് ശരിയാണ്.. നിന്നെ തിരക്കി നമ്മുടെ നാട്ടുകാർ അല്ലാത്ത ചിലർ അയാളുടെ അരികിലേക്ക് വന്നെന്ന്.. ” ” ഈശ്വരാ അവർ ഇവിടെയും എത്തിയോ.. എന്റെ കുട്ടികൾ ” കല്ല്യാണി പേടിയോടെ നെഞ്ചിൽ കൈ വച്ചു.. ” അവരെ ഓർത്ത് നീ പേടിക്കേണ്ട കല്ലു.. നമ്മുടെ വീട്ടിൽ വന്ന് അവരെ പിടിച്ചോണ്ട് പോകാൻ വരുന്നവൻ പിന്നെ നേരെ നിൽക്കില്ല.. “

അവന്റെ വാക്കുകൾ കേട്ട് കല്ല്യാണിയുടെ മുഖത്ത് ആശ്വാസം നിഴലിച്ചു.. ” ഉം.. അതൊക്കെ പോട്ടെ.. നേരം ഒരുപാട് ആയില്ലേ നമുക്ക് കിടന്നാലോ.. അല്ല നാള് കുറച്ചായേ എന്റെ പെണ്ണിനെ ഈ ഏട്ടനൊന്ന് അറിഞ്ഞ് സ്നേഹിച്ചിട്ട് ” ഒരു ശൃംഗാര ചിരിയോടെ സായന്ത് അവളെ ഒരു കയ്യാൽ വലിച്ച് തന്നിലേക്ക് അടുപ്പിച്ച് അവളുടെ കഴുത്തിൽ മുഖം ചേർക്കാൻ ഒരുങ്ങിയതും ” ദേ കള്ള വക്കീലേ വല്ല്യ കുറുമ്പൊന്നും വേണ്ട.. ചോദിക്കാനും പറയാനും എനിക്ക് ആൾക്കൊരൊകെ ആയി ” ” അത് ആരാടി എന്നെ കൂടാതെ നിനക്ക് ചോദിക്കാനും പറയാനും വേറൊരു ആള് ” ” അതൊക്കെ ഉണ്ട്.. പക്ഷേ ഇത്തിരി കാത്തിരിക്കണം “

അതും പറഞ്ഞ് കല്ല്യാണി അവന്റെ കയ്യെടുത്ത് അവളുടെ വയറിലേക്ക് ചേർത്ത് വച്ചു.. സായന്ത് കാര്യം മനസ്സിലാകതെ അവളെ ഉറ്റുനോക്കി നിൽക്കുകയാണ്.. ” ഇപ്പോഴും മനസ്സിലായില്ലേ വക്കീലേ.. അതേ.. ഒരു ജൂനീയർ സായന്ത് വക്കീൽ അധികം വൈകാതെ നമ്മുടെ അടുത്തേക്ക് വരുമെന്ന്… മനസ്സിലായോ വക്കീലച്ഛാ” അത് പറയുമ്പോൾ കല്ല്യാണിയുടെ മുഖം നാണത്താൽ ചുവന്നു.. ആ വാർത്ത സായന്തിന്റെ ഉള്ളിൽ ഒരു കുളിർമഴ തന്നെ പെയ്യിച്ചു.. സന്തോഷം കൊണ്ട് അവന്റെ കണ്ണ് നിറഞ്ഞു.. വലിയൊരു ചിരിയോടെ കല്ല്യാണിയെ അവൻ ഇറുകെ പുണർന്ന് അവളുടെ മുഖമാകെ ചുംബനം കൊണ്ട് മൂടി..

“നീയത് ഒരിക്കൽ കൂടി പറഞ്ഞേ പെണ്ണേ ” ” എന്റെ ഏട്ടനൊരു അച്ഛനാകാൻ പോകുന്നെന്ന് ” അവളും സന്തോഷത്തോടെ ആവേശത്തോടെ മറുപടി പറഞ്ഞു.. ” എന്നിട്ടെന്താ കല്ലു നീയിത് നേർതെ പറയാഞ്ഞേ.. ” അവനൊരു പരിഭവത്തോടെ നോക്കി ” കുറച്ചു ദിവസമായി എനിക്ക് വല്ലാത്തൊരു ക്ഷീണവും തലചുറ്റലും ഏട്ടാ .. പിന്നെ ഈ മാസത്തെ ഡേറ്റ് നീങ്ങീ പോയപ്പോൾ സംശയമായി.. ഇന്ന് രാവിലെയാ ടെസ്റ്റ് ചെയ്യ്തേ.. പോസ്റ്റീവ് എന്ന് കണ്ടതും ഏട്ടനോട് ഓടി വന്ന് പറയണമെന്ന് ഉണ്ടായിരുന്നു.. പിന്നെ ഉള്ളിലെ ഭയം എന്നെ വിലക്കി.. അതാ ഞാൻ… “

സായന്ത് കല്ല്യാണിയുടെ നെറുകയിൽ ചുംബിച്ച് താഴേക്ക് ഊർന്നിരുന്ന് അവളുടെ വയറിന്മേൽ മറ തീർത്തിരുന്ന സാരി വകഞ്ഞ് മാറ്റി തന്റെ പൊന്നോമനയ്ക്ക് അച്ഛന്റെ ആദ്യത്തെ സ്നേഹ ചുംബനം നൽകി.. ” അച്ഛേടെ മോൻ വേഗം വായോട്ടാ.. അച്ഛന് എന്റെ മോനേ കാണാൻ കാത്തിരിക്കുകയാണ്.. ” കല്ല്യാണി സന്തോഷം കൊണ്ട് തുള്ളി പിടയ്ക്കുന്ന മനസ്സുമായി നിറ കണ്ണുകളോടെ ആ കാഴ്ച കണ്ട് നിന്നു.. ഉറങ്ങാൻ നേരവും അവളുടെ വയറിൽ തലോടി സായന്ത് കുഞ്ഞിനോട് സംസാരത്തിൽ ആയിരുന്നു.. അവളെ പരിഗണിക്കാത്തതിൽ കല്ല്യാണിക്ക് ചെറിയൊരു പരിഭവം തോന്നി എങ്കിലും.. അവളും സായന്തിന്റെ സംസാരവും കുഞ്ഞിനോടുള്ള വാൽസല്യവും നോക്കി കിടന്ന് ഇരുവരും പതിയെ ഉറക്കത്തിലേക്കു വഴുതി വീണു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button