National

അസമിലെ കൽക്കരി ഖനിയിൽ കുടുങ്ങിയ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; രക്ഷാപ്രവർത്തനം തുടരുന്നു

അസമിലെ കൽക്കരി ഖനിയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഗംഗ ബഹാദൂർ ശ്രേഷ്‌തോ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് വെള്ളം കയറി ഒൻപത് തൊഴിലാളികൾ ഖനിക്കുള്ളിൽ കുടുങ്ങിയത്. നാവികസേന, സൈന്യം, ദേശീയദുരന്തനിവാരണ സേന സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്ന

ദിമ ഹസാവോ ജില്ലയിലെ ഉമറാങ്‌സോയിലെ ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങിയത്. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഹുസൈൻ അലി, ജാക്കിർ ഹുസൈൻ, സർപ ബർമാൻ, മുസ്തഫ ഷെയ്ക്ക്, മോഹൻ റായ്, സൻജിത് സർക്കാർ, ലിജാൻ മഗർ, സരത് ഗോയറി എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്

340 അടി താഴ്ചയിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. അനധികൃതമായി പ്രവർത്തിച്ചുവരുന്ന ഖനിയാണിതെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് സർക്കാർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!