Kerala

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ: കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹർജിയിലാണ് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചത്.

ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടിയെടുത്തെന്ന് അറിയിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. മലയാളിയായ അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയുടെ ഹർജിയിലാണ് നടപടി. രണ്ടാഴ്ചക്കുള്ളിൽ കേന്ദ്രം വിശദമായ സത്യവാങ്മൂലം നൽകണം.

കേന്ദ്രം ഒരു നടപടിയും സുരക്ഷക്ക് വേണ്ടി സ്വീകരിച്ചിട്ടില്ലെന്നും നിയമം കടലാസിൽ മാത്രമാണെന്നും കേരളം കോടതിയിൽ അറിയിച്ചു

Related Articles

Back to top button
error: Content is protected !!