Sports

രോഹിത്തിനും കോലിക്കും ഇത് അവസാന ടൂര്‍ണമെന്റ്; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഉണ്ടാകും

ടൂർണമെന്റിന് ശേഷം ഇരുവരും വി

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലേക്കുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കും. മുന്‍ ക്രിക്കറ്റര്‍ അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തുക. ടീമിനെ പ്രഖ്യാപിക്കാന്‍ ഞായറാഴ്ച വരെ സമയം നല്‍കിയിട്ടുണ്ട്.

ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇതോടൊപ്പം ഇംഗ്ലണ്ടുമായുള്ള ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമുകളെയും തിരഞ്ഞെടുക്കും. ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിലെ 10 പേരും ആരൊക്കെയാവുമെന്നു ഏറെ ക്കുറെ ഉറപ്പായിട്ടുണ്ടെന്നാണ് ധാരണ.

അഗാര്‍ക്കറിനടക്കം കടുത്ത വിമര്‍ശനമുണ്ടെങ്കിലും ഫോം ഔട്ടായ ടീമിലെ സീനിയേഴ്‌സായ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ, വീരാട് കോലി എന്നിവരെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. ഇരുവരും വിരമിക്കല്‍ പ്രഖ്യാപിക്കുന്ന അവസാന മത്സരമായി ചാമ്പ്യന്‍സ് ട്രോഫി മാറുമെന്നാണ് കരുതുന്നത്. ന്യൂസിലാന്‍ഡിനോടും ആസ്‌ത്രേലിയയോടും എതിരായ ടെസ്റ്റ് ടൂര്‍ണമെന്റില്‍ അങ്ങേയറ്റം പരിതാപകരമായ പെര്‍ഫോമന്‍സായിരുന്നു ഇരുവരും കാഴ്ചവെച്ചത്. എന്നാല്‍, വന്‍ പരാജയമായി മാറിയെങ്കിലും ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നു മാറ്റിയൊരു ചൂതാട്ടത്തിനു ഇന്ത്യ മുതിരില്ല.

ഒരു പക്ഷെ അദ്ദേഹത്തിന്റെ കരിയറിലെ അവസാനത്തെ ഐസിസി ടൂര്‍ണമെന്റായി ചാംപ്യന്‍സ് ട്രോഫി മാറിയേക്കും. ക്യാപ്റ്റനെന്ന നിലയിലുള്ള രോഹിത്തിന്റെ അനുഭവസമ്പത്തും ഏകദിനത്തിലെ റെക്കോര്‍ഡുമെല്ലാം ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറും.രോഹിത് കഴിഞ്ഞാല്‍ ടീമില്‍ സ്ഥാനമുറപ്പുള്ള രണ്ടാമത്തെയാള്‍ മറ്റൊരു വെറ്ററനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ്. 2023ലെ ഏകദിന ലോകകപ്പിലെ ടോപ്സ്‌കോററായിരുന്ന അദ്ദേഹത്തെ തീര്‍ച്ചയായും ഇന്ത്യക്കു ഈ ഫോര്‍മാറ്റില്‍ മാറ്റി നിര്‍ത്താന്‍ കഴിയില്ല.

Related Articles

Back to top button
error: Content is protected !!