Kerala
ബി ജെ പിക്കെതിരെ ഹിന്ദുത്വ രാഷ്ട്രീയ ബദലുമായി കെജ്രിവാള്; സനാതന്‍ സേവാ സമിതി രൂപീകരിച്ചു
സന്യാസിമാരെ ഉള്‍പ്പെടുത്തി പുതിയ സംഘം
നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ബി ജെ പിക്ക് ശക്തമായ ഹിന്ദുത്വ ബദലുമായി അരവിന്ദ് കെജ്രിവാള്.
ഡല്‍ഹിയിലെ പ്രമുഖ സന്യാസിമഠാധിപന്‍മാരെ ഉള്‍ക്കൊള്ളിച്ചാണ് കെജ്രിവാള് ‘സനാതന്‍ സേവാ സമിതി’ രൂപീകരിച്ചു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് വെറും ഒരു മാസം മാത്രം ബാക്കിനില്‍ക്കേയാണ് കെജ്രിവാളിന്റെ നീക്കം. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി ഓഫീസിന് മുന്നില്‍ ക്രമീകരിച്ച വേദിയില്‍ വിവിധ ക്ഷേത്രങ്ങളിലെ പൂജാരികള്‍ക്കും സ്വാമിമാര്‍ക്കും ഒപ്പം വേദി പങ്കിട്ടുകൊണ്ടായിരുന്നു കെജ്രിവാളിന്റെ പ്രഖ്യാപനം.