Novel

അപരിചിത : ഭാഗം 15

എഴുത്തുകാരി: മിത്ര വിന്ദ

ആ കുട്ടി ഒന്നും കഴിച്ചില്ലലോ… ഗിരിജേ, കുടുംബത്തിൽ ഇങ്ങനെയൊരു കുട്ടി പട്ടിണികിടക്കുവാഎന്നൊക്കെ വെച്ചാൽ കുറച്ചു കഷ്ടമാണ് .. പ്രഭാവതിയമ്മ മരുമകളെ നോക്കി.

ഗിരിജ മറുപടി ഒന്നും പറഞ്ഞില്ല അവരോട്..
അടുക്കളയിൽ ഓരോരോ ജോലികൾ ചെയുക ആണ് ഗിരിജയും മകളും..

അമ്മേ….. ആര്യ വിളിച്ചപ്പോൾ ഗിരിജ മകളെ നോക്കി.

മേഘ്‌ന അടുക്കളയിലേക്ക് കയറി വരുന്നുണ്ടായിരുന്നു.

എടി… നിൽക്കെടി അവിടെ… ഗിരിജ അവളുടെ അടുത്തേക്ക് പാഞ്ഞു

എന്റെ അടുക്കളയിൽ കയറി പോകരുത് നീ… എവിടെ നിന്നോ കയറി വന്ന അഴിഞ്ഞാട്ടക്കാരി.. നിന്നെ കെട്ടിലമ്മ ആയിട്ട് വാഴിക്കാമെടി ഞാൻ…

മേഘ്‌ന പേടിച്ചു പിന്നോട്ട് മാറി.

മോളേ… നീ മുറിയിലേക്ക് പോകൂ..
മുത്തശ്ശി പറഞ്ഞപ്പോൾ അവൾ അവിടെ നിന്നും പിൻവാങ്ങി.

ശ്രീഹരി അന്ന് ഉണർന്നത് കുറച്ചു താമസിച്ചു ആയിരുന്നു. മേഘ്‌ന അപ്പോൾ അവിടെ എവിടെയും ഇല്ലായിരുന്നു.

ദൈവമേ… അവൾ രാത്രിയിൽ എങ്ങാനും കടന്നു കളഞ്ഞോ.

അവൻ ചാടി എഴുനേറ്റു.

മേഘ്‌ന അപ്പോൾ മുറിയിലേക്ക് വേഗം കയറി വന്നു.

എന്താ… അവൻ ചോദിച്ചു.

ഒന്നുമില്ലെന്ന് അവൾ ചുമൽ അനക്കി കാണിച്ചു.

പ്രഭാവതിയമ്മയും അവളുടെ പിറകെ അങ്ങോട്ട് കയറി വന്നു.

മോൾ വിഷമിക്കേണ്ട.. എല്ലാം ശരിയാകും കെട്ടോ… ഗിരിജയുടെ മനസിലെ വിഷമം കൊണ്ട് ആണ്.. മോൾ ഇനി അധികം പുറത്തേക്ക് ഒന്നുo ഇറങ്ങേണ്ട… മുത്തശ്ശി പറഞ്ഞു.

അവൾ തലയാട്ടി.

ശ്രീ ഒന്നും മനസിലാകാത്തത് പോലെ നിന്നു.

പുട്ടും കടലയും ആയിരുന്നു അന്ന് അവരുടെ കാലത്തെ ഉള്ള ഭക്ഷണം.

പ്രതാപൻ കഴിച്ചിട്ട് ഇരിക്കുവാനായി ശ്രീഹരി കാത്തു നിന്നു.

അയാൾ ജോലിക്ക് പോയി കഴിഞ്ഞാണ് അവൻ ഇരുന്നത്.

ശ്രീഹരി കഴിച്ചിട്ട് എഴുന്നേറ്റപ്പോൾ ഒരു പാത്രത്തിൽ കുറച്ചു ഭക്ഷണം എടുത്തു, മുത്തശ്ശി അവന്റെ കൈയിൽ കൊടുത്തു.

ഇത് ആ കുട്ടിക്ക് കൊടുക്ക്.. അവർ പറഞ്ഞു.

അവൻ അത് അനുസരിച്ചു.

അങ്ങനെ മുത്തശ്ശി കൊടുക്കുന്ന ഭക്ഷണം അവൻ അവൾക്ക് കൊടുത്തു.

അവൾ തന്റെ ഡ്രെസ്സ് എല്ലാം കഴുകി ഇടനായി മുത്തശ്ശി കാണിച്ചു കൊടുത്ത സ്ഥലത്തേക്ക് പോയപ്പോൾ ഗിരിജ അവിടേക്ക് വന്നു.

നിന്റെ ഭർത്താവിന്റെ ഡ്രെസ്സും കൂടി ഇതാ അലക്കിക്കോ എന്ന് പറഞ്ഞു അവർ ശ്രീഹരിയുടെ ഷർട്ടും പാന്റും അവൾക്ക് നേരെ എറിഞ്ഞു.

അവൾ ഒന്നും പറയാതെ അതെല്ലാം എടുത്തു അലക്കി പിഴിഞ്ഞു വിരിച്ചു.
.
.ആര്യ ഇടക്കൊക്കെ അവളെ നോക്കും.. മേഘ്‌ന നോക്കുന്നുണ്ടെന്നു മനസ്സിലായാൽ വേഗം മുഖം തിരിക്കും.

വൈകിട്ട് പ്രതാപൻ വന്നപ്പോൾ ശ്രീഹരി ഉമ്മറത്തു ഇരിപ്പുണ്ടായിരുന്നു
.
അച്ഛനെ കണ്ടതും അവൻ ചാടി എഴുനേറ്റു.

അയാൾ അവനെ ഒന്നു നോക്കുക പോലും ചെയ്യാതെ അകത്തേക്ക് കയറി പോയി.

ശ്രീഹരിയുടെ ഫോൺ കുറെ നേരമായി റിങ് ചെയുന്നു. അവൻ പുറത്ത് എവിടെയോ ആണ്.മേഘ്‌ന അത് എടുത്തു നോക്കി.

മിഥുൻ കാളിങ്…

കുറച്ചു കഴിഞ്ഞു അവൻ മുറിയിലേക്ക് കയറി വന്നപ്പോൾ മേഘ്‌ന ഫോൺ വന്ന കാര്യം അവനോട് പറഞ്ഞു.

ശ്രീ അപ്പോൾ തന്നെ അവനെ തിരിച്ചു വിളിച്ചു.

എടാ… എന്തായി കാര്യങ്ങൾ… അവൻ ചോദിച്ചു.

മേഘ്‌ന അടുത്ത് നിൽക്കുന്നത് കൊണ്ട് ശ്രീഹരി പതിയെ ഫോണും ആയി വെളിയിൽ ഇറങ്ങി.

അവനോട് സംസാരിച്ചിട്ട് ശ്രീഹരി അകത്തേക്ക് കയറി വന്നു.

നിന്നെ അച്ഛൻ വിളിക്കുന്നു… മുത്തശ്ശി ശ്രീഹരിയെ നോക്കി പറഞ്ഞു…….തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!