National

തിരുപ്പതി അപകടം: രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകദശി ദർശനത്തിനായുള്ള കൂപ്പൺ വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. തിരുപ്പതി എസ് പി, തിരുമല തിരുപ്പതി ദേവസ്ഥാനം ജോയന്റ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഒരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

ദുരന്തത്തിൽ വളരെയധികം ദുഃഖമുണ്ടെന്നും മരിച്ചവരുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപ വീതം നൽകുമെന്നും നായിഡു അറിയിച്ചു. 33 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകും. ദുരന്തസ്ഥലവും പരുക്കേറ്റവരെയും സന്ദർശിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

തീർഥാടകരുടെ വൻപ്രവാഹത്തെ നേരിടാൻ ഒരുക്കിയിട്ടുള്ള താത്കാലിക ക്രമീകരണങ്ങൾ ചന്ദ്രബാബു നായിഡു നേരിത്തെത്തി പരിശോധിച്ചു. പിന്നാലെയാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചത്. അപകടത്തിൽ പാലക്കാട് സ്വദേശിനിയായ ഒരു സ്ത്രീയടക്കം ആറ് പേരാണ് മരിച്ചത്.

Related Articles

Back to top button
error: Content is protected !!