Kerala
മാതാപിതാക്കൾ ഉപേക്ഷിച്ച 14കാരിയെ പലതവണ പീഡിപ്പിച്ചു; ഇടുക്കിയിൽ നാൽപതുകാരൻ അറസ്റ്റിൽ
പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപതുകാരൻ അറസ്റ്റിൽ. ഇടുക്കി പൈനാവ് സ്വദേശിയാണ് പിടിയിലായത്. അച്ഛനും അമ്മയും ഉപേക്ഷിച്ച കുട്ടി ചൈൽഡ് ലൈനിന്റെ സംരക്ഷണയിലായിരുന്നു.
മുത്തച്ഛനെയും മുത്തശ്ശിയെയും കാണാൻ അവധിക്ക് വീട്ടിലെത്തുന്ന സമയത്ത് പല ദിവസങ്ങളിലായി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്.
എറണാകുളത്ത് നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ അടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.