Kerala

13ാം വയസ് മുതൽ 62 പേര്‍ പീഡിപ്പിച്ചു; ഞെട്ടിക്കുന്ന പരാതിയുമായി പെണ്‍കുട്ടി

ശക്തമായ നടപടിയുമായി പോലീസ്

ഒരു പെണ്‍കുട്ടിയുടെ പരാതി കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസ്. ശിശു ക്ഷേമ സമിതിക്ക് മുന്നാകെ വന്ന പരാതിയാണ് പോലീസിന് വലിയ ആശങ്കയാണുണ്ടായിരിക്കുന്നത്. 13 വയസ് മുതല്‍ രണ്ട് വര്‍ഷം തന്നെ 62 പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സമിതിക്ക് മുന്നാകെ എത്തിയ പരാതി പത്തനംതിട്ട എസ് പിക്ക് സമിതി കൈമാറി. ഉടനെ അടിയന്തര നടപടി സ്വീകരിച്ചിരിക്കുകയാണ് പോലീസ്.

പീഡനവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പത്തനംതിട്ട ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.

13-ാം വയസുമുതല്‍ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഒരു പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ ഉള്‍പ്പെടുന്നത് അപൂര്‍വമാണ്.

പ്രാഥമിക അന്വേഷണത്തില്‍ 62 പേരുണ്ടെന്ന് വ്യക്തമായതായാണ് സൂചന. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ കേസെടുത്തു. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതല്‍ പ്രതികള്‍ വെളിവാകാനാണ് സാധ്യത എന്നും പൊലീസ് പറഞ്ഞു.

പ്രതികളെ വളരെ രഹസ്യമായാണ് പോലീസ് പിടികൂടുന്നത്. പരാതിയില്‍ പറയുന്ന മൊഴി പ്രകാരമുള്ള തെളിവുകള്‍ ശേഖരിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. കൃത്യമായ അന്വേഷണം നടന്നാല്‍ ഏറെ കോളിളക്കം സൃഷ്ടിക്കാനിരിക്കുന്ന കേസായിരിക്കുമിതെന്ന് പോലീസും നിയമവിദഗ്ധരും വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!