Kerala

പത്തനംതിട്ട പോക്‌സോ കേസ്: ഇതുവരെ പിടിയിലായത് 15 പേർ, 40ഓളം പ്രതികളെ തിരിച്ചറിഞ്ഞു

പത്തനംതിട്ടയിൽ കായികതാരമായ 18കാരിയെ അഞ്ച് വർഷത്തോളമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 15 ഇതുവരെ 15 യുവാക്കൾ അറസ്റ്റിൽ. 60ലേറെ പേർ തന്നെ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. പത്തനംതിട്ട, ഇലവുംതിട്ട പോലീസ് സ്‌റ്റേഷനുകളിലായി അഞ്ച് എഫ് ഐ ആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്

ഇന്നലെ അറസ്റ്റിലായ അഞ്ച് പേരും കൂട്ടബലാത്സംഗത്തിനാണ് പിടിയിലായത്. പ്രതികളുടെ വിവരങ്ങൾ പെൺകുട്ടി തന്നെ ഡയറിയിൽ എഴുതി വെച്ചിരുന്നു. അച്ഛന്റെ മൊബൈൽ ഫോണിൽ നിന്നാണ് പെൺകുട്ടി പ്രതികളെ വിളിച്ചിരുന്നത്. ഇതുവരെ നാൽപതോളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്

13 വയസ് മുതൽ പീഡനത്തിന് ഇരയായെന്നാണ് കൗൺസിലിംഗിനിടെ പെൺകുട്ടി വെളിപ്പെടുത്തിയത്. പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും അയൽവാസികളും അച്ഛന്റെ സുഹൃത്തുക്കളും ഉൾപ്പെടുന്നു.

Related Articles

Back to top button
error: Content is protected !!