Saudi Arabia

ഫോര്‍മുല ഇ രാജ്യാന്ത മത്സരം അടുത്ത മാസം ജിദ്ദയില്‍

ജിദ്ദ: രാജ്യാന്തര കറോട്ട മത്സരമായ ഫോര്‍മുല ഇയുടെ മൂന്ന്, നാല് മത്സരങ്ങള്‍ക്ക് ജിദ്ദ വേദിയാവും. ഫെബ്രുവരി 14, 15 തിയതികളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ആറ് സീസണുകളുടെ ആതിഥേയരായ ദിരിയയില്‍നിന്നും ഫോര്‍മുല ഇ രാജ്യാന്തര മത്സരം ജിദ്ദയിലെ കോര്‍ണിഷിലേക്ക് മാറുന്നതിനും കാണികള്‍ ഇവിടെ സാക്ഷികളാവും. ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്ട്രീറ്റ് സര്‍ക്യൂട്ടെന്ന പ്രത്യേകതയുള്ളതാണ് ജിദ്ദ കോര്‍ണിഷ്.

2024 – 25 എബിബി എഫ്‌ഐഎ ഫോര്‍മുല ഇ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് എഫ്‌ഐഎ ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പിന്റെ പതിനൊന്നാം സീസണാണ്, മോട്ടോര്‍സ്‌പോര്‍ട്ടിന്റെ ഗവേണിംഗ് ബോഡിയായ ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി എല്‍ ഓട്ടോമൊബൈല്‍ (എഫ്‌ഐഎ) ഏറ്റവും ഉയര്‍ന്ന ക്ലാസായി അംഗീകരിച്ച ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ക്കായുള്ള മോട്ടോര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പാണ്. ഇലക്ട്രിക് ഓപ്പണ്‍ വീല്‍ റേസിംഗ് കാറുകള്‍ക്കായുള്ള മത്സരം കാണികള്‍ക്ക് നവ്യാനുഭവമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button
error: Content is protected !!