KeralaSports

സഞ്ജു ടീമില്‍; പന്ത് പുറത്ത്; കൊടുങ്കാറ്റാകാന്‍ ഷമിയും

ബുംറയും സിറാജും പുറത്ത്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി മേധാവി അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഈ മാസം 22ന് കൊല്‍ക്കത്തയില്‍ ആരംഭിക്കുന്ന നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ടീമിന്റെ ഓപ്പണറും സഞ്ജു സാംസണായിരിക്കും.

ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവ് ഇടംപിടിച്ചപ്പോള്‍ സഞ്ജുവിനൊപ്പം ഓപ്പണിംഗ് ചെയ്യുന്നതും സൂര്യകുമാറാണ്.

അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്തീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജൂറല്‍ എന്നിവരാണ് 15 അംഗ ടീം. അക്‌സര്‍ പട്ടേല്‍ ആണ് വൈസ് ക്യാപ്റ്റന്‍.

Related Articles

Back to top button
error: Content is protected !!