പൗർണമി തിങ്കൾ: ഭാഗം 74
രചന: മിത്ര വിന്ദ
അലോഷിയും പൗർണമിയും കൂടി നേരെ ജന്റ്സ്സ് സെക്ഷനിലേക്കാണ് പോയത്..
ഷർട്ട് നോക്കാൻ ആണേ..
പൗർണമി സെയിൽസ് ഗേളിനോട് പറഞ്ഞു.
സൈസ്…
42…ഫുൾ.
ബ്രാൻഡഡ് ആണോ മാഡം നോക്കുന്നത്.
പെട്ടന്ന് അവൾ ചോദിച്ചതും പൗർണമി ഒന്നു പരുങ്ങി. കാരണം അവൾക്ക് സത്യത്തിൽ ബ്രാൻഡഡ് ഷർട്ടുകളെ കുറിച്ചൊന്നും വലിയ അറിവില്ല. അച്ഛന് ഷർട്ട് എടുക്കുന്നത് എപ്പോഴും അച്ഛൻ തന്നെയാണ്, താനോ അമ്മയോ ഒക്കെ എടുത്താൽ, അച്ഛന് അത്രയ്ക്ക് പിടിക്കില്ല. അതുകൊണ്ട്, പൗർണമിക്ക് ഇതൊന്നും വലിയ പിടുത്തം ഇല്ലായിരുന്നു.
അവൾ അലോഷിയെ ഒന്നു നോക്കി,
ഇച്ചായ… എങ്ങനെയാണ് വാങ്ങേണ്ടത്.
ബ്രാൻഡഡ് ഒന്നും വേണ്ട.. ജസ്റ്റ് ഒന്ന് കാണിയ്ക്കൂ,നോക്കട്ടെ കേട്ടോ.
അലോഷി ആ പെൺകുട്ടിയോട് പറഞ്ഞു.
കുറെ ഏറെ ഷർട്ട് അവർ എടുത്തു കാണിച്ചു.
ഇച്ചായ.ഏതാണ് വേണ്ടത്…?
നിനക്ക് ഇഷ്ടമുള്ളത് നോക്കിയെടുത്തോ, നീയല്ലേ എനിക്ക് ഗിഫ്റ്റ് തരുന്നയാൾ..
അവൻ പറഞ്ഞതും പൗർണമി ഷർട്ടുകൾ ഒക്കെ തിരയാൻ തുടങ്ങി.
അലോഷിക്ക് ഇഷ്ടമാകുമോ എന്ന് അറിയില്ലാത്തതുകൊണ്ട്,അവൾക്ക് വീണ്ടും കൺഫ്യൂഷൻ.
ഇച്ചായ.. ഇത് എങ്ങനെയുണ്ട്..
ഒലിവ് ഗ്രീൻ നിറമുള്ള ഒരു ഷർട്ട് എടുത്ത് അവൾ അലോഷിയുടെ നേർക്ക് നീട്ടി.
നിനക്ക് ഇഷ്ടമായെങ്കിൽ എടുക്കു പൌമി..
ഇച്ചായന് ഇഷ്ടമായോ? അത് പറയൂ.
മ്മ്.. കുഴപ്പമില്ല, ഓക്കേ യാണ്
അലോഷി അവളോട് പറഞ്ഞു.
പിന്നെയും ഒന്ന് രണ്ട് ഷർട്ടുകൾ ഒക്കെ പൗർണമി എടുത്തു നോക്കുന്നുണ്ട്.
അപ്പോഴാണ് ഡാർക്ക് ബ്ലൂ നിറമുള്ള, ഒരു ഷർട്ട് അവളുടെ കണ്ണിൽ പെട്ടത്.
ഇതെങ്ങനെയുണ്ട്.. കൊള്ളാമോ.
പുഞ്ചിരിയോടെ അവൾ അലോഷിയെ നോക്കി. പൗർണമിക്ക് ആ ഷർട്ട് ഇഷ്ടമായെന്ന് അവനു മനസ്സിലായി. സത്യത്തിൽ അലോഷിക്കും അത് പിടിച്ചിരുന്നു. അവന്റെ ഇഷ്ടപ്പെട്ട നിറമാണ് അത്.
ഹമ്.. കൊള്ളാം.
അവന്റെ ആ മറുപടിയിൽ അവളും തൃപ്തയായി.
ഇച്ചായൻ മുണ്ടുടുക്കത്തില്ലേ?
അവൾ ശബ്ദം താഴ്ത്തി ചോദിച്ചു.
ഹമ്… ഞാൻ വളരെ റെയർ ആയിട്ട് മാത്രമേ, മുണ്ടുടുക്കുകയുള്ളൂ. ജസ്റ്റ് പള്ളിയിൽ ഒക്കെ പോകുമ്പോൾ മാത്രം.
ഒരു മുണ്ട് കൂടി മേടിക്കട്ടെ.
ഹേയ്.. അതൊന്നും വേണ്ട പെണ്ണെ..
പ്ലീസ് ഇച്ചായ.. ഒരു മുണ്ടും കൂടി..
അലോഷി യുടെ കൈയിൽ കുറുമ്പോട് കൂടിയവൾ പിടിച്ചു.
വെള്ളി കസവുള്ള മുണ്ടും കൂടി മേടിച്ചപ്പോൾ അവൾക്ക് സമാധാനം ആയി..
മതിയോ മാഡം.. വേറെ എന്തെങ്കിലും വേണോ.
വേണ്ട വേണ്ട.. ഇനിയൊന്നും വേണ്ട.
അവൾ ചാടി പറഞ്ഞു.
അതൊന്നും പറഞ്ഞാൽ പറ്റില്ല പൗർണമി.. നിനക്ക് ഒരു സാരീ കൂടി വാങ്ങണം.
സാരീടെ സെക്ഷ്ൻ എവിടെയാണെന്ന് അലോഷി ആ പെൺകുട്ടിയോട് ചോദിച്ചു.
സെക്കന്റ് ഫ്ലോർ ആണ് സാർ.
ഹമ്.. അവിടേക്ക് പോകാം.
ഇച്ചായാ… എനിക്കിപ്പോ സാരീയൊന്നും വേണ്ടന്നേ..പിന്നെയാവട്ടെ
പൗർണമി അലോഷിയെ പിന്നിലേക്ക് വലിച്ചു
അത് നീയല്ല തീരുമാനിക്കുന്നത്. ഇപ്പൊ മര്യാദക്ക് എന്റെ കൂടെ വരു…
ഇച്ചായ.. എനിയ്ക്ക് സർപ്രൈസ് ആയിട്ട് പിന്നെ വാങ്ങി തന്നാൽ മതിന്നേ..
ഹമ്.. അതൊക്കെ വാങ്ങി തരും. ഇപ്പൊ അല്ലാണ്ട് ഒരെണ്ണം ഇരിക്കട്ടെന്നേ.. നീ വാടി കൊച്ചേ.
അലോഷി അവളെയും കൂട്ടി സാരീസ് ന്റെ ഫ്ലോറിൽ പോയി.
ഡിസൈനർ സാരീയാണോ, അതോ, കാഞ്ചിപുരമോ മാഡം
സെയിൽസ്ഗേൾ പൗമിയോട് ചോദിച്ചു.
ഒരു സിമ്പിൾ ആയിട്ടുള്ള സിൽക്ക് സാരീ കാണിയ്ക്ക്.. നോക്കട്ടെ.
അലോഷി ആ പെൺകുട്ടിയോട് പറഞ്ഞു.
15000 ത്തിനു മുകളിൽ വിലയുള്ളത് ആയിരുന്നു അവൾ കാണിച്ചത് ഒക്കെ
പൗർണമി ആവുന്നത്ര പറഞ്ഞു നോക്കിയെങ്കിലും അലോഷി അവന്റെ ഇഷ്ട്ടം നോക്കി, ഒരു മസ്റ്റെർഡ് യെല്ലോ സാരീയാണ് എടുത്തത്.
പൗർണമി… ഇത് എടുക്കാം കേട്ടോ. എങ്ങനെയുണ്ട്, ഇഷ്ടമായോടി..
റേറ്റ് എത്രയാ..
സാരീ പോലും നേരെ ചൊവ്വേ നോക്കാതെ പൗർണമി ചോദിച്ചു.
റേറ്റ് 19500ആണ് മാഡം.
ഇച്ചായ, എനിക്ക് സിമ്പിൾ ആയിട്ടുള്ള ഒരു കോട്ടൺ സാരീ മതി.. അതാണ് എന്റെ ഇഷ്ട്ടം.
ഹമ്… എങ്കിൽ പിന്നെ അതും കൂടെ എടുക്കാം. നോക്ക്..
ഇത് വേണ്ട ഇച്ചായ,, തിരിച്ചു കൊടുത്തേയ്ക്.
ഇതെനിക്ക് ഇഷ്ടപ്പെട്ടു മേടിച്ചതല്ലേ, നിനക്ക് വേണ്ടെങ്കിൽ കാത്തുന് കൊടുക്കാം, അവന്റെ ശബ്ദം ഗൗരവത്തിൽ ആയിരുന്നു.
ആൾക്ക് ദേഷ്യമാകും എന്ന് കരുതി പൗർണമി പിന്നീട് ഒന്നും പറയാതെ ആ സാരീ എടുത്തു.
മാഡം വെയിറ്റ് ചെയ്യോ, ഞാൻ ഈ സാരീടെ ബ്ലൗസ് കട്ട് ചെയ്ത് കൊണ്ട് വരാം.
ഓക്കേ….
പൗർണമി തല കുലുക്കിയപ്പോൾ സെയിൽസ് ഗേൾ സാരീയും ആയിട്ട് പോയി
വേറെ എന്തെങ്കിലും വേണോ മാഡം, സൽവാർ സെറ്റ് ഒക്കെയുണ്ട്,.
ഇനി ഒന്നും വേണ്ട കേട്ടോ.. ഇപ്പൊ തത്കാലം ഇത് മതി.
അങ്ങനെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു ഇരുവരും ഇറങ്ങിയപ്പോൾ മണി 8കഴിഞ്ഞു
ശോ.. ഒരുപാട് വൈകിയല്ലേ ഇച്ചായ..
ഹമ്…. അത് സാരമില്ല.. നമ്മൾക്ക് ഫുഡ് കഴിച്ചിട്ട് പോകാം…
ചോറും കറികളും ഇരിപ്പുണ്ട്ന്നേ,പിന്നെന്തിനാ..
ആഹ് വല്ലപ്പോഴും അല്ലേടി.. നീ വാ.. ഇവിടെ അടുത്തൊരു വെജ് റസ്റ്റ്‌റെന്റ് ഉണ്ട്.
ഇച്ചായന് നോയംബ് ആണല്ലോ അല്ലെ.
.
ഹമ്.. അതേടി.. ഈ നോയംബ് കഴിയും മുന്നേ നമ്മുട കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവും. ഉറപ്പാ
. അലോഷി പ്രതീക്ഷയോടെ അവളോട് പറഞ്ഞു
അന്നപൂർണ്ണ എന്ന് പേരുള്ള വലിയൊരു റസ്റ്റ്‌റെന്റ്il പൗർണമിയും അലോഷിയു കയറി ചെന്നത്.
പൗർണമിയ്ക്ക് വെജ്പുലാവും അലോഷിയ്ക്ക് ഗീ റോസ്റ്റും ആയിരുന്നു ഓർഡർ ചെയ്തത്.
കുറച്ചു സമയം ഇരുന്ന ശേഷം ഫുഡ് ഒക്കെ വന്നത്.
വളരെ ടേസ്റ്റി ആയിട്ടുള്ള പുലാവും ഗീ റോസ്റ്റും ഒക്കെ ആയിരുന്നു. പൗർണമിയ്ക്ക് എല്ലാം ഇഷ്ട്ടപ്പെട്ടു, അലോഷിയുടെ പ്ലേറ്റിൽ നിന്നും കുറച്ചു ഗീ റോസ്റ്റ് അവളു കഴിച്ചു നോക്കി.
കൊള്ളാമോ…
അലോഷി അവളെ നോക്കി ചോദിച്ചു
ഹമ് അടിപൊളിയാണ്, ഈ പുലാവ് ഒന്ന് കഴിച്ചു നോക്കിയേ…
അവൾ ബൌളിൽ നിന്നും കുറച്ചു അവനും കൊടുത്തു
അങ്ങനെ അതൊക്കെ കഴിച്ചു കഴിഞ്ഞു അവർ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയത്….തുടരും………