Kerala

വയനാട് അമരക്കുനിയിൽ കടുവ വീണ്ടും ആടിനെ കൊന്നു; പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി

വയനാട് പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശവാസിയായ കേശവൻ എന്നയാളുടെ ആടിനെ കടുവ കൊന്നു. മൂന്ന് ആടുകളെയാണ് ഒരാഴ്ചക്കിടെ കടുവ കൊന്നത്. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.

അതേസമയം ദേവർഗദ്ദക്ക് സമീപം കടുവയെ പിടികൂടാനായി നാലാമത്തെ കൂടും സ്ഥാപിച്ചു. കടുവയിറങ്ങിയ സാഹചര്യത്തിൽ അമരക്കുനി മേഖലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. എംഎംജിഎച്ച്എസ് കാപ്പിസെറ്റ്, ശ്രീനാരായണ എഎൽഎ സ്‌കൂൾ കാപ്പിസെറ്റ്, ദേവമാതാ എഎൽപി സ്‌കൂൾ ആടിക്കൊല്ലി, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം എന്നീ സ്‌കുളുകൾക്കാണ് അവധി.

കടുവയെ തേടി ഇന്നും തെരച്ചിൽ നടക്കും. വിക്രം, ഭരത് എന്നീ കുങ്കിയാനകളെ കൂടി ഉപയോഗിച്ചാണ് തെരച്ചിൽ. ഒമ്പതാം തീയതിക്ക് ശേഷം വനംവകുപ്പിന്റെ ക്യാമറയിൽ കടുവ പതിഞ്ഞിട്ടില്ല. കടുവയെ മയക്കുവെടി വെച്ച് പിടികൂടാനാണ് നീക്കം.

Related Articles

Back to top button
error: Content is protected !!