Kerala
വടകരയിൽ ആളൊഴിഞ്ഞ വാഴത്തോപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
വടകരയിൽ ആളൊഴിഞ്ഞ വാഴത്തോപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ശ്മശാന റോഡിന് സമീപം വാഴത്തോപ്പിൽ ചോറോട് സ്വദേശി ചന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ പറമ്പിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്
തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ തുണി സഞ്ചിയും അതിൽ ഒരു കത്തും മൊബൈൽ ഫോണും കണ്ടെത്തി
മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. വടകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി