Kerala
ഞാൻ ആരാണെന്ന് ജനങ്ങൾക്കറിയാം; അൻവറിന് മറുപടിയുമായി ആര്യാടൻ ഷൗക്കത്ത്
പിവി അൻവറിന്റെ പരിഹാസത്തിന് മറുപടിയുമായി ആര്യാടൻ ഷൗക്കത്ത്. ആരാണ് ആര്യാടൻ ഷൗക്കത്ത് എന്നത് ആളുകൾക്ക് അറിയാം. നിലമ്പൂർ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് സജ്ജമാണ്. തനിക്കും വി എസ് ജോയിക്കും ഇടയിൽ തർക്കമില്ലെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു
യുഡിഎഫ് സ്ഥാനാർഥി നിലമ്പൂരിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. സ്ഥാനാർഥി ആരാണെന്ന് പാർട്ടി തീരുമാനിക്കും. താനും ജോയിയും ഒന്നിച്ച് പ്രവർത്തിക്കുന്നവരാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരിൽ വി എസ് ജോയിയെ മത്സരിപ്പിക്കണമെന്ന് നേരത്തെ പിവി അൻവർ പറഞ്ഞിരുന്നു
ആര്യാടൻ ഷൗക്കത്ത് ആരാണെന്നും സിനിമയൊക്കെ എടുക്കുന്ന ആളല്ലേ എന്നുമായിരുന്നു അൻവറിന്റെ പരിഹാസം. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് മത്സരിച്ചാൽ പിന്തുണക്കില്ലെന്നും അൻവർ പറഞ്ഞിരുന്നു.