രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; ഒരു ദിര്‍ഹത്തിന് 23.52
ദുബൈ: യുഎസ് ഡോളര്‍ കരുത്തുകാട്ടാന്‍ തുടങ്ങിയതോടെ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ. ഇന്നത്തെ എക്‌സ്‌ചേഞ്ച് നിരക്കു പ്രകാരം ഒരു ദിര്‍ഹത്തിന് 23.52 ഇന്ത്യന്‍ രൂപയാണ് ലഭിക്കുക. ഇതോടെ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. ദിര്‍ഹത്തിനൊപ്പം സഊദി റിയാല്‍, ഖത്തര്‍ റിയാല്‍, ഒമാന്‍ റിയാല്‍, കുവൈത്ത് ദിനാര്‍, ബഹ്‌റൈന്‍ ദിനാര്‍ എന്നിവയുടെയും മൂല്യം ഉയര്‍ന്നത് നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്. ഇതേ രീതി തുടരുകയാണെങ്കില്‍ മൂല്യം വീണ്ടും കുറയാമെന്നും ഒരു ദിര്‍ഹത്തിന് 24 രൂപയുടെ മുകളില്‍ വിനിമയ നിരക്ക് എത്തിയേക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന.
സഊദി റിയാലിന് 23.09, ഖത്തര്‍ റിയാല്‍ 23.56, ഒമാന്‍ റിയാല്‍ 224.35, ബഹ്‌റൈന്‍ ദിനാര്‍ 229.13, കുവൈറ്റ് ദിനാര്‍ 280.06 എന്നിങ്ങനെയാണ് ഇന്നത്തെ വിനിമയ നിരക്ക്. ശമ്പളം ലഭിക്കുന്ന ആഴ്ചയോട് ചേര്‍ന്നായതിനാല്‍ മിക്കവരും നാട്ടിലേക്ക് വലിയ തുകയമാണ് മറ്റുള്ളവരില്‍നിന്നും കടംവാങ്ങിപോലും ഇപ്പോള്‍ അയക്കുന്നത്.