EducationNational

അധ്യാപകരെ…സന്തോഷ വാര്‍ത്ത; ഒന്നര ലക്ഷം ശമ്പളത്തില്‍ ഭൂട്ടാനില്‍ ജോലി ചെയ്യാം

സര്‍ക്കാര്‍ സ്‌കൂളുകളിൽ ജോലി ഒഴിവ്

ബി എഡും പി ജിയും കഴിഞ്ഞിട്ടും മനസ്സിനൊത്ത ജോലി കിട്ടാത്ത അധ്യാപകരാണോ നിങ്ങള്‍. എങ്കില്‍ വിഷമിക്കേണ്ട. നമ്മുടെ അയല്‍ രാജ്യമായ ഭൂട്ടാനില്‍ നിങ്ങളെ തേടി വലിയൊരു ഓഫറുണ്ട്. വിദേശത്ത് ജോലി ചെയ്യുകയെന്ന സ്വ്പനം സാക്ഷാത്കരിക്കാം ഒപ്പം മാന്യമായ ശമ്പളവും ലഭിക്കും.

ഇന്ത്യന്‍ രൂപ വെച്ച് നോക്കുമ്പോള്‍ ഒന്നര ലക്ഷം രൂപയോളമാണ് ഇവിടുത്തെ സാലറി. അതും സര്‍ക്കാര്‍ സ്‌കൂളുകളില്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പിജിടി അധ്യാപകരുടെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 31 ഒഴിവുകളാണ് ഉള്ളത്. കണക്ക്, ഐസിടി/കംപ്യൂട്ടര്‍ സയന്‍സ് , കെമിസ്ട്രി, വിഷയങ്ങളിലാണ് അവസരം. രണ്ട് വര്‍ഷത്തേക്ക് കരാര്‍ നിയമനമായിരിക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് കാലാവധി നീട്ടി ലഭിക്കും.

അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 55 വയസാണ്. അപേക്ഷകര്‍ക്ക് 60 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ പിജി ഉണ്ടായിരിക്കണം. കൂടാതെ ബിഎഡ്, ഇംഗ്ലിഷില്‍ പ്രാവീണ്യം, 5 വര്‍ഷ അധ്യാപന പരിചയം എന്നിവയും ആവശ്യമാണ്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനവരി 15 ആണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 1,40,000 രൂപ ശമ്പളമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.edcilindia.co.in

 

Related Articles

Back to top button
error: Content is protected !!