Novel

അപരിചിത : ഭാഗം 19

എഴുത്തുകാരി: മിത്ര വിന്ദ

അടുത്ത ദിവസം കാലത്തെ പ്രതാപൻ വീണ്ടും ശ്രീഹരിയെ തന്റെ റൂമിലേക്ക് വിളിപ്പിച്ചു.

എന്താ അച്ഛാ… അവൻ വിനയത്തോടെ അച്ഛനോട് ചോദിച്ചു.

നാളെ അവൾ വന്നിട്ട് 6ദിവസo ആകും. ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. അയാൾ മകനോട് പറഞ്ഞു.

എനിക്കറിയാം അച്ഛാ… ഞാൻ എന്തെങ്കിലും വഴി കാണാം.. അവൻ അയാൾക്ക് മറുപടി കൊടുത്തു.

ശരി നീ പൊയ്ക്കോളൂ… അയാൾ പറഞ്ഞപ്പോൾ അവൻ അവിടെ നിന്നും പിൻവാങ്ങി.

ശ്രീഹരി തിരികെ റൂമിലെത്തിയപ്പോൾ മേഘ്‌ന കുളി ഒക്കെ കഴിഞ്ഞു ഇരിക്കുന്നുണ്ടായിരുന്നു.

മേഘ്‌ന… അവൻ വിളിച്ചപ്പോൾ അവൾ കസേരയിൽ നിന്നും വേഗം എഴുനേറ്റു.

എന്താ… അവൾ ചോദിച്ചു.

എന്താണെന്നോ…. തനിക്കു ഇവിടെ താമസിക്കുവാൻ അനുവദിച്ച സമയം നാളെ കഴിയും. അവൻ അത് പറഞ്ഞപ്പോൾ അവൾ ഒന്നു പകച്ചു.

ഞാൻ പറഞ്ഞത് മനസിലായില്ലന്നു ഉണ്ടോ…?. ശ്രീഹരി അല്പം ഗൗരവത്തിൽ അവളെ നോക്കി.

മനസിലായി… അവൾ പറഞ്ഞു.

മ്… ഹസ്ബൻഡ് വിളിച്ചോ ഇയാളെ… അയാൾ നാളെ എവിടെ വരും.. ശ്രീഹരി അവന്റെ കട്ടിലിലേക്ക് ഇരുന്നുകൊണ്ട് അവളേ നോക്കി.

അത്… ആൾ… നാളെ വരും.. അവൾ അവന്റെ മുഖത്ത് നോക്കാതെ ആണ് പറഞ്ഞത്.

അവളിൽ എന്തോ ഒരു കള്ളത്തരം അവനു തോന്നി എങ്കിലും അവൻ അത് കണ്ടില്ലെന്ന് വെച്ചു.

കാരണം എവിടെയോ ഉള്ള പെണ്ണ്, അവൾക്ക് രണ്ട് ദിവസത്തെ താമസം ആണ് ആദ്യം ചോദിച്ചത്, വളർത്തി വലുതാക്കിയ വീട്ടുകാരെ മറന്നു അവൾ ഇന്നലെ കണ്ട ഏതോ ഒരുത്തന്റെ കൂടെ ഇറങ്ങി പോയതാണ്.

എന്നിട്ട് അവൻ അവളെ കാര്യം കണ്ടതിനു ശേഷം ഉപേക്ഷിച്ചു കടന്നു കളഞ്ഞതാണോ എന്ന് പോലും അറിയില്ല.

തന്റെ വീട്ടിൽ എല്ലാവരും ഓർത്തിരിക്കുന്നത് ഇവൾ തന്റെ വേളി ആണെന്ന് ആണ്.

ശ്രീഹരിക്ക് തലക്ക് ഭ്രാന്ത്‌ പിടിക്കുന്നതായി അനുഭവപെട്ടു.

ശരി.. . നാളെ അയാൾ എവിടെ ആണ് വരുന്നത് എന്ന് ചോദിച്ചു മനസിലാക്കി വെയ്ക്കുക.

ഞാൻ ഇയാളെ ഡ്രോപ്പ് ചെയാം… ശ്രീഹരി അവളുടെ മറുപടി കാക്കാതെ ഇറങ്ങി വെളിയിലേക്ക് പോയി.

അവൻ ബൈക്കിൽ കയറിയപ്പോൾ ആര്യ ഉമ്മറത്തേക്ക് വന്നു. കൈയിൽ ഒരു കവറും ഉണ്ട്

നീ എവിടെ പോകുന്നു… അവൻ സഹോദരിയെ നോക്കി

കമലയുടെ വീട്ടിൽ… അവൾ മറുപടി നൽകി. അവൾ തയ്യ്ക്കാൻ കൊടുക്കാൻ പോകുക ആണെന്ന് അവനു മനസിലായി .

മ്… കയറിക്കോളൂ… ഞാൻ അവിടെ ഇറക്കാം.. ശ്രീഹരി പറഞ്ഞു.

മറുത്തൊന്നും പറയാതെ അവൾ ബൈക്കിൽ കയറി

നീയും എന്നോട് പിണക്കം ആണോ.. ശ്രീഹരി അവളോട് ചോദിച്ചു.
.
എനിക്ക് പിണക്കം ഒന്നുമില്ല ഏട്ടാ… പിന്നെ… ഏട്ടൻ ഈ പണി കാണിച്ചത് കൊണ്ട് ഒരു വിഷമം.. അത്രമാത്രം.. അവൾ പറഞ്ഞു.

നാളെ കൊണ്ട് എല്ലാവരുടെയും പിണക്കം മാറ്റാമല്ലോ എന്ന് ശ്രീഹരി ചിന്തിച്ചു, അതുകൊണ്ട് അവൻ കൂടുതൽ ഒന്നു അവളോട് സംസാരിച്ചില്ല.

ശരി നീ തയ്യ്ക്കാൻ കൊടുത്തിട്ട് വരൂ, ഞാൻ വീട്ടിൽ കൊണ്ട് ചെന്നു വിട്ടിട്ട് പോയ്കോളാം… അവൻ ആര്യയോട് പറഞ്ഞു.

ദേവികചിറ്റയുടെ നാത്തൂന്റെ മകളുടെ വിവാഹത്തിനായി ഇടുവാൻ ഉള്ള ഡ്രസ്സ്‌ തയ്യ്ക്കാൻ കൊടുക്കാൻ വന്നതായിരുന്നു ആര്യ.

അളവും ഫാഷനും എല്ലാം കൊടുത്തതിനു ശേഷം ആര്യ ശ്രീഹരിയോടൊപ്പം വേഗം തന്നെ തിരിച്ചു ഇല്ലത്തേക്ക് മടങ്ങി.

പാവം ഏട്ടൻ… അവൻ തിരികെ പോയപ്പോൾ അവൾ ഓർത്തു.

അല്ലെങ്കിലും എന്റെ മോൻ പാവം ആണ്, ഇവൾ എന്തോ കൈവിഷം കൊടുത്ത് മയക്കിയതാണ്… ഗിരിജ മൂക്ക് പിഴിഞ്ഞു കൊണ്ട് പറഞ്ഞു.

അമ്മ ഈ കണ്ണീർ എല്ലാം ഒന്നു തുടക്കു… എന്തെങ്കിലും ഒന്നു പറഞ്ഞാൽ അപ്പോൾ തന്നെ കരയാൻ തുടങ്ങുo..ആര്യ അമ്മയെ വഴക്ക് പറഞ്ഞു.

എങ്ങനെ കരയാതിരിക്കും.. ഇവനും ആയുള്ള വിവാഹം സ്വപ്നം കണ്ടു ഒരു പെൺകുട്ടി കഴിയുന്നുണ്ട്. രേവതിയോട് എന്താ പറയുന്നത് ഞാൻ.. ഗിരിജ ആണെങ്കിൽ അവിയലിനുള്ള കഷ്ണങ്ങൾ എടുത്തു വെള്ളത്തിലേക്ക് ഇട്ടുകൊണ്ട് കരയുകയാണ്.

അമ്മേ… അമ്മ കാര്യം പറയണം… എല്ലാം ഇത്രയും ആയില്ലേ.. ഇനി വൈകിക്കേണ്ട.. അല്ലതെ നമ്മൾ എന്താ ചെയ്ക. ആര്യ അമ്മയെ നോക്കി.

എന്ത് മാത്രം സ്വത്ത്‌ കിട്ടിയേനെ.. ഒറ്റ മോൾ ആയിരുന്നു.. ഗിരിജ താടിക്ക് കയ്യും കൊടുത്ത് കൊണ്ട് നിന്നു…..തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!