Kerala
പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം; ഊട്ടിക്കവലയിൽ ആടിനെ കൊന്നു
വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം. ഊട്ടിക്കവല പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെ കടുവ കൊന്നു. നേരത്തെ വളർത്തുമൃഗങ്ങളെ കൊന്ന അമരക്കുനിക്കടുത്ത് ആടിക്കൊല്ലിയിലാണ് പുതിയ സംഭവം.
പുലർച്ചെ രണ്ട് മണിയോടെയാണ് കടുവയുടെ ആക്രമണം നടന്നത്. വീട്ടുകാർ ബഹളം വെച്ചതോടെ ആടിനെ ഉപേക്ഷിച്ച് കടുവ ഓടിപ്പോയി. വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തി.
കഴിഞ്ഞ ദിവസം കേശവൻ എന്നയാളുടെ ആടിനെ കടുവ കൊന്നിരുന്നു. കുംകി ആനകളെ ഉപയോഗിച്ച് കടുവയെ കണ്ടെത്തി പിടികൂടാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം.