Kerala
കണിയാപുരത്തെ യുവതിയുടെ മരണം കൊലപാതകമെന്ന് സംശയം; ഒപ്പം താമസിച്ചിരുന്നയാളെ കാണാനില്ല
തിരുവനന്തപുരം കണിയാപുരം കണ്ടലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കയർ കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് സംശയം. അലക്കിയ വസ്ത്രം ഉണക്കാൻ അയ കെട്ടിയിരുന്ന കയർ പൊട്ടിച്ചെടുത്താണ് കൃത്യം നടത്തിയത്. യുവതിയുടെ ശരീരത്തിൽ മാലയും കമ്മലും യുവതിയുടെ മൊബൈൽ ഫോണും കാണാതായിട്ടുമ്ട്
പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. നിയാസ് മൻസിലിൽ ഷാനു എന്ന വിജിയെയാണ് വീടിനുള്ളിലെ ഹാളിൽ മരിച്ച നിലയിൽ കണ്ടത്. സ്‌കൂൾ വിട്ടെത്തിയ കുട്ടികളാണ് ആദ്യം മൃതദേഹം കണ്ടത്
ആദ്യ ഭർത്താവ് മരിച്ചതിന് ശേഷം വിജി കുറച്ചു കാലമായി തമിഴ്‌നാട് സ്വദേശി രങ്കനുമായാണ് ഒന്നിച്ച് താമസിക്കുന്നത്. സംഭവശേഷം ഹോട്ടൽ ജീവനക്കാരനായിരുന്ന രങ്കനെ കാണാനില്ല. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.