Kerala

മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയയാളില്‍ ജീവന്റെ തുടിപ്പ്

സംഭവം കണ്ണൂരില്‍

മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവനുണ്ടെന്ന് കണ്ടെത്തി. കണ്ണൂര്‍ പാച്ചപ്പൊയിക സ്വദേശി പവിത്രനാണ് പുനര്‍ജീവിതം ലഭിച്ചത്. ആരോഗ്യ നില ഗുരുതരമായി തുടരുന്നതിനാല്‍ ഐ സി യു വില്‍ ചികിത്സയിലാണ് പവിത്രന്‍. മംഗളൂരുവില്‍ നിന്ന് ഇന്നലെ കണ്ണൂരിലേക്ക് എത്തിക്കുന്നതിനിടെ പവിത്രന്‍ മരിച്ചെന്ന് ബന്ധുക്കള്‍ കരുതുകയായിരുന്നു.

പിന്നീട്, എകെജി ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റുമ്പോള്‍ അറ്റന്‍ഡറാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്.

മംഗളൂരു ഹെഗ്ഡെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗിയെ ഇന്നലെ രാത്രിയാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്. പവിത്രന്‍ മരിച്ചെന്ന് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകള്‍ വന്നിരുന്നു.

Related Articles

Back to top button
error: Content is protected !!