Novel

അപരിചിത : ഭാഗം 20

എഴുത്തുകാരി: മിത്ര വിന്ദ

ഏടത്തി പാവം ആണെന്ന് തോന്നുന്നു അല്ലെ അമ്മേ… ആര്യ അതു പറയുകയും “എഴുനേറ്റ് പോടീ അസത്തെ, ഒരു വാക്കാലത്തുമായി വന്നിരിക്കുന്നു “എന്ന് പറഞ്ഞു കൊണ്ട് ഗിരിജ അവളെ ഓടിച്ചു.

ഈശ്വരാ…. നാളെ ആകുമ്പോൾ 7ദിവസം ആകും… ഒരു വഴിയും കാണുന്നില്ലാലോ… മേഘ്‌നക്ക് ആണെങ്കിൽ ഒരു പിടിത്തവും ഇല്ല..

ഫോൺ എടുത്തു നോക്കി അവൾ…

കണ്ണുകൾ നിറഞ്ഞു ഒഴുകി..

എന്തെങ്കിലും ഒരു പോംവഴി നീ കാട്ടണേ… എനിയ്ക് മറ്റൊരു വഴിയും ഇല്ലാ അവൾ ശബ്‌ദം ഇല്ലാതെ കരഞ്ഞു.

*********

ആര്യയെ കൊണ്ട് പോയി വീട്ടിൽ ആക്കിയിട്ടു ശ്രീഹരി മിഥുനെ കാണുവാൻ ആയി വന്നതായിരുന്നു. പക്ഷെ അവൻ സ്ഥലത്തു ഇല്ലായിരുന്നു.

അതുകൊണ്ട് ശ്രീ വെറുതെ ബൈക്ക് ഓടിച്ചു മഹദേവക്ഷേത്രത്തിലേക്ക്.

ആൽത്തറയിൽ ഇരിക്കുക ആണ് അവൻ…

നാളെ അവൾ പോകും.. അയാൾ സേഫ് ആയിട്ട് അവളെ വന്നു കൊണ്ടുപോയാൽ മതി ആയിരുന്നു. പാവം കുട്ടി… സന്തോഷം ആയിരിക്കട്ടെ..

ഭഗവാനെ നീ കാത്തു രക്ഷിക്കണേ അവളെ… ഒരു കുരുക്കിലും കൊണ്ട് പോയി ചാടിക്കരുതേ

ശ്രീഹരി മഹാദേവനോട് പ്രാർത്ഥിച്ചു.

75വയസ് കഴിഞ്ഞ ഒരു അമ്മുമ്മയും ഒരു 5വയസ് പ്രായം തോന്നിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയും കൂടി അമ്പലത്തിൽ നിന്നു ഇറങ്ങി വരുന്നുണ്ടായിരുന്നു.

പട്ടു പാവാടയൂം ബ്ലൗസും ഇട്ടു, മുല്ലപ്പൂ ഒക്കെ ചൂടി ആണ് ആ കുഞ്ഞിന്റെ വരവ്.. എന്തൊക്കെയോ കലുപില് അവൾ പറയുന്നുണ്ട്.

ശ്രീഹരിയുടെ അടുത്തു വന്നതും അവൾ അവനെ നോക്കി ഒന്നു ചിരിച്ചു.

അവനും ചിരിച്ചു.

*********

അവൻ ഉച്ചക്കു വീട്ടിൽ എത്തിയപ്പോൾ, മേഘ്‌ന അപ്പോളും അവന്റെ മുറിയിൽ തന്നെ ആണ്.

ഹാവു… എങ്ങനെ ആണ് ഈ കുട്ടി ഈ മുറിയിൽ കഴിച്ചു കുട്ടണത്.. അവൻ ഓർത്തു.

എന്തെടുക്കുക ആണ്..,? അവൻ അകത്തേക്ക് കയറി വന്നു കൊണ്ട് ചോദിച്ചു.

ഞാൻ വെറുതെ… അവൾ പറഞ്ഞു.

അപ്പോളാണ് അവൻ അത് ശ്രദ്ധിച്ചത്..

മുത്തശ്ശി കൊണ്ട് പോയി കൊടുത്ത ഇടിയപ്പവും കിഴങ്ങ്കറിയും അതുപോലെ മേശമേൽ ഇരിക്കുന്നു.

എന്താണ് ഇയാൾ ഫുഡ്‌ കഴിക്കാഞ്ഞത്… അവൻ ചോദിച്ചപ്പോൾ ആണ് അവളും ആ കാര്യം ശ്രദ്ധിച്ചത്.

കഴിക്കാൻ മറന്നു പോയി… അവൾ പറഞ്ഞു.

.എന്താ… മറന്നു പോയെന്നോ… ഫുഡ്‌ കഴിക്കുവാനോ.. അതെന്താ.. അവൻ അവളുടെ അടുത്തേക്ക് വന്നു.

അത്… അത്… ഞാൻ കഴിച്ചോളാം.. അവൾ പെട്ടന്ന് തന്നെ കൈ കഴുകി വന്നു.

ഒരു ഇടിയപ്പം എടുത്തു കഴിക്കുവാൻ തുടങ്ങിയതും, എത്ര നിയന്ത്രിച്ചിട്ടും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.

മേഘ്‌ന…. അവൻ വിളിച്ചപ്പോൾ അവൾ മുഖം ഉയർത്തി.

ഇപ്പോൾ പൊട്ടിപോകുന്ന അവസ്ഥയിൽ ആണ് അവൾ..

എടോ… തന്റെ പ്രശ്നം എന്താ.. അവൻ ചോദിച്ചു..

അവൾ അപ്പോൾ തല താഴ്ത്തി.

എടോ… താൻ കാര്യം പറയു.. എന്താ തന്റെ പ്രശ്നം… അവൻ വീണ്ടും അവളോട് ചോദിച്ചു എങ്കിലും അവൾ മറുപടി പറഞ്ഞില്ല.

അയാൾ വിളിച്ചില്ലേ? അവൻ ചോദിച്ചു.

അപ്പോളും അവൾ ഒന്നും പറഞ്ഞില്ല.

സത്യം പറയു…അവൻ വീണ്ടും അവളോട് ചോദിച്ചു.

ഇല്ല… അത് പറയുമ്പോൾ അവൾ പൊട്ടിക്കരഞ്ഞു.

ഇനി എന്താ ചെയ്ക… അവൻ ചോദിച്ചു.

എനിക്ക് അറിയില്ല… അവൾ കരഞ്ഞു..

ശരി ശരി… ഭക്ഷണം കഴിക്കു. എന്നിട്ടി സംസാരിക്കാം… ശ്രീഹരി പറഞ്ഞു.

അവൾ ഒരു തരത്തിൽ ഭക്ഷണം കഴിച്ചു .

കൂടുതൽ ഒന്നും ചോദിക്കാതിരുന്നാൽ മതി ആയിരുന്നു. ഇനി പുലിവാൽ ആകുമോ…. അവൻ ഓർത്തു.

വേണ്ട… ഇനി ഒന്നും ചോദിക്കേണ്ട.. അവൾ കാലത്തെ പോകട്ടെ..കാരണം തന്റെ ജീവിതം ആണ് ഇട്ടു കളിക്കുന്നത്. ശ്രീഹരി പിന്നീട് ഒന്നുo ഇതിനെ പറ്റി അവളോട് ഒരക്ഷരം പോലും പറഞ്ഞില്ല.

രാത്രിയിൽ രണ്ടാളും പരസ്പരം ഒന്നും സംസാരിച്ചില്ല.

നാളെ കാലത്തെ പോകാൻ റെഡി ആയിക്കൊള്ളൂ… ശ്രീഹരി പറഞ്ഞു.

പതിവ് പോലെ നിലത്തു ബെഡ്ഷീറ്റ് വിരിച്ചു അവൾ കിടന്നു.

ഈ ഏഴു ദിവസം… ദൈവദൂതൻ ആയി ആണ് ഇയാൾ വന്നത്… മേഘ്‌ന ഓർത്തു.

എന്തായാലും നാളെ മടങ്ങണം.. അവൾ തീർച്ചപ്പെടുത്തി.

പക്ഷേ.. പക്ഷെ… എങ്ങോട്ട്…????? അവൾക്ക് ഉത്തരം ഇല്ലായിരുന്നു.

കാലത്തെ ശ്രീഹരി എഴുന്നേറ്റപ്പോൾ മേഘ്‌ന കുളി ഒക്കെ കഴിഞ്ഞിരുന്നു.

ഹോ.. ഇന്ന് ഇവൾ പോകുമല്ലോ.. അവനു സമാധാനം ആയി. കാരണം അമ്മയെ എല്ലാം പറഞ്ഞു മനസിലാക്കണം.. എന്നിട്ട് അമ്മയോട് പിണങ്ങി ഇരിക്കണം… പെട്ടന്ന് വാതിലിൽ ആരോ കൊട്ടി.

മേഘ്‌ന പോയി വാതിൽ തുറന്നപ്പോൾ പ്രതാപൻ ആയിരുന്നു.

അയാൾ അകത്തേക്ക് പ്രവേശിച്ചു. പിറകെ ഗിരിജയും.

ശ്രീഹരി… നീ എഴുന്നേറ്റില്ലേ.. അയാൾ ചോദിച്ചു..

എഴുനേറ്റു അച്ഛാ.. അവൻ വേഗം കിടക്കയിൽ നിന്നു എഴുനേറ്റു.

മ്… അയാൾ അവനെ അടിമുടി ഒന്നു നോക്കി.

മേഘ്‌ന… ഇവിടെ വരൂ… അയാൾ വിളിച്ചു.

അവൾ വിറയ്ക്കുന്ന കാലടികളോടെ അവരുടെ മുൻപിലേക്ക് വന്നു.

ഏത് വരെ പഠിച്ചു.. പ്രതാപൻ അവളോട് ചോദിച്ചു.

ബിഎസ് സി കെമിസ്ട്രി കംപ്ലീറ്റ് ചെയ്തു… അവൾ പറഞ്ഞു.

മ്.. എത്ര വയസ് ഉണ്ട്..? അയാൾ വീണ്ടും ചോദിച്ചു.

ഇരുപത്… അവൾ അതിനും മറുപടി നൽകി.

ശ്രീഹരിയും ആയിട്ടുള്ളു ബന്ധം വീട്ടിൽ അറിഞ്ഞോ..

അവൾ അതിനു മറുപടി പറഞ്ഞില്ല.

വീട്ടുകാർ നിന്നെ ഇനി മകളായി സ്വീകരിക്കുമോ… അയാൾ വീണ്ടും ചോദിച്ചു.

ഇല്ലെന്നു അവൾ ചുമൽ അനക്കി കാണിച്ചു.

വീട്ടിലെ അഡ്രെസ്സ് പറയു… ഞാൻ വിളിക്കാം.. പ്രതാപൻ അവളേ നോക്കി.

കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ ഞാൻ തരാം… എല്ലാം ഒന്നു ആറിത്തണുക്കുന്നത് വരെ… മേഘ്‌ന അത് പറയുമ്പോൾ ശ്രീഹരിയുടെ ചങ്ക് തകർന്നു പോയി.

ശരി… എത്ര നാൾ… വേണം.. അയാൾ ചോദിച്ചു..

ഒരു… ഒരു… അവൾ അയാളെ നോക്കി.

നാല് മാസം മതിയോ… അയാൾ ചോദിച്ചു.

മതി എന്നവൾ തലയാട്ടി.

ശരി… പ്രതാപൻ എഴുനേറ്റു..
എന്തൊക്കെആയാലും മേഖനയുടെ വീട്ടുകാരെ ഞ്ഞൾക്ക് കണ്ടേ തീരു. അവരോട് സംസാരിക്കണം. എല്ലാം സോൾവ് ആക്കി മുന്നോട്ട് പോകണം.
പറഞ്ഞു കൊണ്ട് പ്രതാപൻ പുറത്തേക്ക് പോയി.

പ്രഭാവതിയമ്മ വേഗം വന്നു അവളെ കെട്ടിപിടിച്ചു.

എന്റെ മോൾക്ക് സന്തോഷം ആയോ… അവർ ചോദിച്ചു.

അവൾ തലയാട്ടി..
ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ തലോടിയ ശേഷം അവരും ഇറങ്ങിപ്പോയ്

എന്ത് വേണമെങ്കിലും ഇപ്പോൾ സംഭവിക്കും എന്നവൾക്ക് തോന്നി.

ഒരു തണുത്ത കരസ്പർശം അവളുടെ ചുമലിൽ പതിഞ്ഞതും അവൾ തിരിഞ്ഞു നോക്കി.

എരിയുന്ന കണ്ണുകളോടെ നിന്ന ശ്രീഹരിയെ നോക്കുവാൻ അവൾക്ക് വല്ലാത്ത ഭയം തോന്നി……തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!