Kerala

നിറത്തിന്റെ പേരിൽ അവഹേളനം; കൊണ്ടോട്ടിയിൽ ജീവനൊടുക്കിയ ഷഹാനയുടെ കബറടക്കം ഇന്ന്

കൊണ്ടോട്ടിയിൽ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസിന്റെ(19) കബറടക്കം ഇന്ന്. കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദിൽ രാവിലെയാണ് കബറടക്കം. നിറത്തിന്റെ പേരിൽ ഭർത്താവിൽ നിന്ന് നിരന്തരം നേരിട്ട അവഹേളനമാണ് മുംതാസ് ജീവനൊടുക്കാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ഏഴ് മാസം മുമ്പാണ് മൊറയൂർ സ്വദേശി അബ്ദുൽ വാഹിദും ഷഹാനയും വിവാഹിതരായത്. ഇന്നലെ രാവിലെയാണ് ഷഹാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി ഗവ. കോളേജിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു

വിവാഹത്തിന് പിന്നാലെ ഭർത്താവ് നിറത്തിന്റെ പേരിൽ പെൺകുട്ടിയെ നിരന്തരം അപമാനിച്ചിരുന്നതായി പറയുന്നു. ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞും അധിക്ഷേപിച്ചു. ഭർതൃമാതാവും അവഹേളിച്ചു. ഇതിൽ മനംനൊന്താണ് ഷഹാന ആത്മഹത്യ ചെയ്തത്.

Related Articles

Back to top button
error: Content is protected !!