Kerala
പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവ വെള്ളക്കെട്ട് മേഖലയിൽ; മയക്കുവെടി വെക്കാനുള്ള നീക്കമാരംഭിച്ചു
വയനാട് പുൽപ്പള്ളിയിൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ ലൊക്കേറ്റ് ചെയ്തു. വെള്ളക്കെട്ട് എന്ന സ്ഥലത്താണ് നാട്ടുകാർ കടുവയെ കണ്ടത്. മയക്കുവെടി വിദഗ്ധരടക്കമുള്ള സംഘം പ്രദേശത്തേക്ക് തിരിച്ചു. പ്രദേശത്ത് ഒരാഴ്ചക്കിടെ അഞ്ച് ആടുകളെ കടുവ കൊന്നിരുന്നു
കടുവക്കായി തെർമൽ ഡ്രോൺ ക്യാമറ ഉപയോഗിച്ചും കുംകിയാനകളെ എത്തിച്ചും വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലും കടുവ ആടിനെ കൊന്നിരുന്നു. ഇന്നലെ രാത്രി 12 മണിയോടെ തൂപ്ര അങ്കണവാടിക്ക് സമീപത്ത് ചന്ദ്രൻ എന്നയാളുടെ ആടിനെയാണ് കടുവ കൊന്നത്.
കടുവയെ മയക്കുവെടി വെച്ച് പിടികൂടാനായി ഡോക്ടർ അരുൺ സക്കറിയയും സംഘവും ഇന്നലെ മുതൽ അമരക്കുനിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ ഇതുവരെ പിടികൂടാൻ സാധിക്കാത്തതിനാൽ നാട്ടുകാരും പ്രതിഷേധത്തിലാണ്.