National
യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതി; ഹരിയാന ബിജെപി അധ്യക്ഷനെതിരെ കേസ്
യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻലാൽ ബദോലി, ഗായകൻ റോക്കി എന്ന ജയ് ഭഗവാൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഹിമാചൽപ്രദേശിലെ കസൗലിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് ഇവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തതത്. 2024 ഡിസംബർ 13നാണ് കേസ് രജിസ്റ്റർ ചെയ്തത്
2023 ജൂലൈ 3നാണ് രണ്ട് പ്രതികളെയും പരിചയപ്പെട്ടതെന്ന് യുവതി പറയുന്നു. സർക്കാർ ജോലിയും സംഗീതം അവതരിപ്പിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്ത് ഹോട്ടൽ മുറിയിലേക്ക് വിളിച്ചു. ഇവിടെ എത്തിയപ്പോൾ ബലം പ്രയോഗിച്ച് മദ്യം കഴിപ്പിച്ചു. പിന്നീട് ഉപദ്രവിക്കാൻ തുടങ്ങി
എതിർത്തപ്പോൾ സുഹൃത്തിനെ ഭീഷണിപ്പെടുത്തി. ഇതിന് ശേഷം തന്നെ ബലാത്സംഗം ചെയ്യുകയും നഗ്നവീഡിയോ ചിത്രീകരിക്കുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.