Kerala
മണ്ണാർക്കാട് ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു
പാലക്കാട് മണ്ണാർക്കാട് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചിറക്കൽപടി-കാഞ്ഞിരപ്പുഴ റോഡിൽ അമ്പാഴക്കോടാണ് അപകടം നടന്നത്.
മുണ്ടൂർ പൂതനൂർ പടിഞ്ഞാറെമുട്ടി രാധാകൃഷ്ണന്റെ മകൻ സജിത്താണ്(21) മരിച്ചത്. ബുധനാഴ്ച പുലർച്ചെ 1.30നാണ് അപകടം.
ഗുരുതരമായി പരുക്കേറ്റ സജിത്തിനെ വട്ടമ്പലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം അപകടകാരണം വ്യക്തമല്ല.