National

കനത്ത മൂടൽമഞ്ഞ്: ഡൽഹിയിലേക്കുള്ള ഏഴ് വിമാനങ്ങൾ റദ്ദാക്കി, ട്രെയിനുകളും വൈകിയോടുന്നു

ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നിരവധി വിമാനങ്ങൾ വൈകുകയും ഏഴ് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നു. ഏഴ് വിമാനങ്ങൾ റദ്ദാക്കുകയും 184 വിമാനങ്ങൾ വൈകുകയും ചെയ്തു

ഡൽഹിയിലേക്കുള്ള 26 ട്രെയിനുകൾ വൈകിയോടുകയാണ്. ആറ് ട്രെയിനുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ദൂരക്കാഴ്ച കുറഞ്ഞതിനാൽ ഡൽഹിയിലും സമീപനഗരങ്ങളിലും റോഡ് ഗതാഗതവും കുറഞ്ഞു. കുറഞ്ഞ ദൃശ്യപരത വിമാനങ്ങളെ ബാധിച്ചേക്കാമെന്ന് ഇൻഡിഗോയും സ്‌പൈസ് ജെറ്റും മുന്നറിയിപ്പ് നൽകി. യാത്രക്കാർ അവരുടെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും കമ്പനികൾ അഭ്യർഥിച്ചു

ഡൽഹിയിൽ ഇന്ന് രാവിലെ 9 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. വൈകുന്നേരവും രാത്രിയും മൂടൽമഞ്ഞ് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വായുഗുണനിലവാരവും മോശം അവസ്ഥയിൽ തുടരുകയാണ്‌

Related Articles

Back to top button
error: Content is protected !!