Kerala

നെയ്യാറ്റികരയിലെ ദുരൂഹ സമാധി: കല്ലറ അനുയോജ്യമായ സമയത്ത് പൊളിച്ച് പരിശോധിക്കുമെന്ന് കലക്ടർ

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി കല്ലറ അനുയോജ്യമായ സമയത്ത് പൊളിച്ച് പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ അനു കുമാരി. ക്രമസമാധാന പ്രശ്‌നമില്ലെന്നാണ് പോലീസ് അറിയിച്ചത്. സാഹചര്യം പരിശോധിച്ച് സമാധാനപരമായി കല്ലറ പൊളിക്കും. തുടർ നടപടി പോലീസുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കുമെന്നും കലക്ടർ അറിയിച്ചു

അതേസമയം ഗോപൻ സ്വാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാൻ കഴിയണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകും. കല്ലറ പൊളിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് റദ്ദാക്കണമെന്നും കുടുംബം ഹർജിയിൽ വ്യക്തമാക്കുന്നു. സ്വാമി സമാധിയായത് തന്നെയാണെന്ന് ഭാര്യ ആവർത്തിച്ചു. എന്നാൽ സമാധിയായെന്ന നോട്ടീസ് നേരത്തെ അച്ചടിച്ചതാണോ എന്നതിലടക്കം പോലീസിന് സംശയമുണ്ട്.

കലക്ടറുടെ ഉത്തരവുമായി കല്ലറ തുറന്ന് പരിശോധിക്കാൻ പോലീസും ഫൊറൻസിക് സംഘവും സ്ഥലത്ത് എത്തിയതിന് പിന്നാലെയാണ് കുടുംബാംഗങ്ങളുടെ നാടകീയ രംഗങ്ങൾ നടന്നത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഗോപൻ സ്വാമിയുടെ ഭാര്യയും മക്കളും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചിരുന്നു. പിന്നീട് ഇവരെ പോലീസ് ബലം പ്രയോഗിച്ച് കല്ലറയുടെ ഭാഗത്ത് നിന്ന് നീക്കുകയായിരുന്നു

 

Related Articles

Back to top button
error: Content is protected !!