BusinessKerala

വെന്റിലേറ്ററില്‍ നിന്ന് അവന്‍ തിരിച്ചെത്തി; ദൈവ ദൂതനെ പോലെ എത്തിയത് യൂസഫലിയുടെ സഹായം

കൊല്ലം കരിക്കോട്ട് സ്വദേശിയായ വിദ്യാര്‍ഥിക്കിത് രണ്ടാം ജന്മം

ഗുരുതരമായ അസുഖം ബാധിച്ച് വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന മുഹമ്മദ് സ്വഫ്‌വാന്‍ എന്ന വിദ്യാര്‍ഥിയുടെ ജീവിതത്തിലേക്ക് ദൈവദൂതനെ പോലെയെത്തിയത് യൂസഫലി. കേരളത്തിന് അകത്തും പുറത്തും ഒട്ടനവധി ജീവിതങ്ങള്‍ക്ക് തുണയായ യൂസഫലി മറ്റൊരു ജീവന് കൂടി രക്ഷകനായി.

സാധാരണ കുടുംബത്തില്‍ നിന്ന് വന്ന സ്വഫ്‌വാന്റെ മാതാപിതാക്കള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ചികിത്സാ ചെലവ്. വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന് അപ്രതീക്ഷിതമായാണ് യൂസഫലിയുടെ സഹായം എത്തിയത്.

‘സാറെ എന്റെ മകനെ ഒന്ന് സഹായിക്കാമോ’ എന്ന് വിളിച്ച സ്വഫ് വാന്റെ ഉമ്മായുടെ വിളി അദ്ദേഹം കേട്ടു. ഏകദേശം 18 ലക്ഷം രൂപയോളം വരുന്ന ചികിത്സാ ചിലവ് അദ്ദേഹം ഏറ്റെടുക്കുകയും ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനെ അദ്ദേഹം തിരികെ നല്‍കിയെന്നും ഒരുനാട് മുഴുവന്‍ അവന്‍ തിരികെ വരാനായുള്ള കാത്തിരിപ്പിലായിരുന്നുവെന്നും ഉമ്മ പറയുന്നു.

ഞങ്ങളുടെ പൊന്നുമോനെ ഞങ്ങള്‍ക്ക് വേണം. അവന്‍ ഇല്ലാതെ ഞങ്ങള്‍ക്ക് പറ്റില്ല. സാര്‍ ഹെലികോപ്റ്ററിലേക്ക് കേറാന്‍ പോകുമ്പോഴാണ് എന്റെ വിളി. ആ വിളി എല്ലാവരും ശ്രദ്ധിച്ചെങ്കിലും അദ്ദേഹം സഹായത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചില്ല. അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ചു കാര്യം അന്വേഷിച്ചു. ഖുര്‍ആന്‍ പഠിക്കുന്ന മകനാണെന്നും പെട്ടെന്ന് ശ്വാസം മുട്ട് വന്ന് വെന്റിലേറ്ററിലായെന്നും വിദഗ്ധ ചികിത്സ വേണമെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞ് പോയ അദ്ദേഹം അന്ന് മുതലുള്ള എല്ലാ ചിലവും ഏറ്റെടുത്തു. എന്തെങ്കിലും ചെറിയ സഹായം ചെയ്യുമെന്ന് മാത്രമാണ് വിചാരിച്ചത്. സാറിനിനോട് പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ട്. ഞങ്ങളുടെ പ്രാര്‍ത്ഥനയില്‍ എപ്പോഴും അദ്ദേഹം ഉണ്ടാകും. എന്നെങ്കിലും നേരില്‍ കാണണമെന്ന ആഗ്രഹവും അദ്ദേഹം പൂര്‍ത്തീകരിക്കുമെന്നാണ് വിചാരിക്കുന്നതെന്നും ഉമ്മ പറഞ്ഞു.’

Related Articles

Back to top button
error: Content is protected !!