ആയിരം പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിട്ട് ഗിന്നസ് റെക്കോര്‍ഡ് അവകാശപ്പെട്ട യുവതിയുടെ വാദം അംഗീകരിക്കാനാകില്ലെന്ന്
വ്യാപക വിമർശനവുമായി വിദഗ്ധർ
12 മണിക്കൂറിനുള്ളില്‍ 1,057 പുരുഷന്മാരുമായി കിടക്ക പങ്കിട്ടെന്ന ഓണ്‍ലൈന്‍ സെക്‌സ് വര്‍ക്കര്‍ ബോന്നി ബ്ലുവിന്റെ വാദം അംഗീകരിക്കാനാകില്ലെന്ന് വിദഗ്ധര്‍. ലോകറെക്കോര്‍ഡ് അവകാശപ്പെട്ടാണ് ടിക് ടോക് വഴിയും ഇന്‍സ്റ്റഗ്രാം വഴിയും ബ്ലു ലോക റെക്കോര്‍ഡ് അവകാശപ്പെട്ടത്.
എന്നാല്‍, യുവതി പറയുന്നത് പോലെ ഒരു ലൈംഗികവൃത്തി സംഭവിക്കാനിടയില്ലെന്നും അസത്യമാണമെന്നുമാണ് ഗൈനക്കോളജിസ്റ്റുകള്‍ അടക്കമുള്ള വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
സ്ത്രീകളെ സംബന്ധിച്ച് അത്തരമൊരു ലൈംഗികവേഴ്ച നടക്കാന്‍ ഇടയില്ലെന്നും യുവതി പറഞ്ഞത് കളവാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ. ശ്രീ ദത്ത വ്യക്തമാക്കി.
ലണ്ടനില്‍വെച്ച് താന്‍ 12 മണിക്കൂറിനിടെ 1,057 പുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിട്ടുവെന്നും ബ്ലു ഫിലിം നടി ലിസയുടെ 24 മണിക്കൂറിനുള്ളില്‍ 919 പുരുഷന്മാര്‍ക്കൊപ്പം ലൈംഗികവേഴ്ചയില്‍ പങ്കെടുത്തുവെന്ന റെക്കോര്‍ഡ് തകര്‍ന്നുവെന്നുമായിരുന്നു ബ്ലുവിന്റെ പ്രസ്താവന.