Kerala
തൃപ്പുണിത്തുറയിൽ 15കാരൻ ഫ്‌ളാറ്റിൽ നിന്നും വീണുമരിച്ചത് രക്ഷിതാക്കൾ ശകാരിച്ചതിന് പിന്നാലെ
തൃപ്പുണിത്തുറയിൽ 15കാരൻ ഫ്‌ളാറ്റിൽ നിന്നും വീണുമരിച്ചത് ആത്മഹത്യയെന്ന സംശയത്തിൽ പോലീസ്. സ്‌കൂളിലെ പ്രശ്‌നങ്ങളുടെ പേരിൽ രക്ഷിതാക്കളെ സ്‌കൂൾ അധികൃതർ വിളിപ്പിച്ചിരന്നു. വീട്ടിലെത്തിയ രക്ഷിതാക്കൾ കുട്ടിയെ ശകാരിക്കുകയും ചെയ്തു. പിന്നാലെയാണ് കുട്ടി 26ാം നിലയിൽ നിന്നും വീണുമരിച്ചത്
തൃപ്പുണിത്തുറ ചോയ്‌സ് ടവറിൽ താമസിക്കുന്ന സരിൻ-രചന ദമ്പതികളുടെ മകൻ മിഹിറാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. മുകളിൽ നിന്നും വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിൽ പതിക്കുകയായിരുന്നു
തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മിഹിർ. നേരത്തെ മറ്റൊരു സ്‌കൂളിൽ പ്രശ്‌നമുണ്ടാക്കിയതിന്റെ പേരിൽ കുട്ടിയെ സ്‌കൂൾ മാറ്റി ചേർത്തിരുന്നു. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.