ഗോപൻ സ്വാമിയുടെ മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് സബ് കലക്ടർ
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് സബ് കലക്ടർ ഒ വി ആൽഫ്രഡ്. വീട്ടുകാരുമായി സംസാരിച്ചിരുന്നു. അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. നടപടിക്രമങ്ങളിൽ ബുദ്ധിമുട്ടില്ലായിരുന്നു. പോലീസ് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നുവെന്നും സബ് കലക്ടർ അറിയിച്ചു
ഇന്ന് രാവിലെയാണ് വിവാദ കല്ലറ പൊളിച്ചത്. കല്ലറയ്ക്കുള്ളിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭസ്മവും പൂജാദ്രവ്യങ്ങളും കല്ലറയ്ക്കുള്ളിൽ നിറച്ചിട്ടുണ്ടായിരുന്നു. മൃതദേഹം കാവി വസ്ത്രത്തിൽ പൊതിഞ്ഞ നിലയിലാണ്. മൃതദേഹത്തിൽ മറ്റ് പരുക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ, പരുക്കേറ്റാണോ മരണം, സ്വഭാവിക മരണമാണോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ ശേഖരിക്കും. ഈ പരിശോധനയുടെ ഫലം വരാൻ ഒരാഴ്ച എങ്കിലും എടുക്കും.
പരുക്കുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ റേഡിയോളജി, എക്സറെ പരിശോധന നടത്തും. ഇതിന്റെ ഫലം ഇന്ന് തന്നെ ലഭിക്കും. സ്വാഭാവിക മരണമാണോ എന്ന് വിലയിരുത്താനാണ് മൂന്നാമത്തെ പരിശോധന. രോഗവസ്ഥ അടക്കം പല സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇതിൽ തീരുമാനം